സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെൻറ്റിനെതിരെ കേസെടുത്ത് പൊലീസ്, ശക്തമായ നടപടി വേണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസ്. തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജർ, മാനേജ്മെന്റ് കമ്മിറ്റി എന്നിവർ പ്രതികളാകും. ഭാരതീയ ന്യായ സംഹിത 304 ( A ) വകുപ്പ് പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസ് എടുത്തത്. സൈക്കിൾ ഷെഡ് കെട്ടിയ സമയത്തെ മാനേജ്മെൻറും ആ സമയത്തെ മുഴുവൻ ഭാരവാഹികളും കേസിൽ പ്രതികളാകും. അതേസമയം, വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ സ്കൂൾ മാനേജ്മെൻറ്റിന് വീഴ്ച പറ്റിയെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ…

Read More

‘സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്’; ബിനോയ് വിശ്വം

സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും കൈക്കൊണ്ടത് എന്ന് അഭിപ്രായപ്പെട്ടു. പണക്കൊഴുപ്പും പുരുഷാധിപത്യവും പിടി മുറുക്കിയ ചലച്ചിത്ര മേഖലയില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ഇടം കണ്ടെത്താനുള്ള നയത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക്…

Read More

എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു; ഇംപ്രൂവ്മന്റ് പരീക്ഷക്ക് മാറ്റമില്ല

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത്. 10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം…

Read More

ഫസൽ വധക്കേസ്: തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി CBI കോടതി

  തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. എലി കൊണ്ടുപോയെന്നാണ് തൊണ്ടി മുതലായ തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.     സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്. കൊല നടത്തിയത് ആർഎസ്എസുകാരാണെന്ന് സ്ഥാപിക്കാൻ പ്രതികൾ തൂവാല മറ്റൊരിടത്ത് കൊണ്ടിട്ടിരുന്നു. ഇതാണ് കോടതിയുടെ…

Read More

സ്റ്റിയറിങ് ഇടത്തോട്ട് തന്നെ; കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം. ഇതിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. (kerala congress m will continue in LDF).എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങൡ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് തലവേദനയുണ്ടാക്കിയിരുന്നത്. ഇവരെ ജോസ് കെ മാണി വിളിച്ച് സംസാരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്‌തെന്നാണ്…

Read More

ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ ഹൈക്കോടതി ഐഷക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുൽ ഖാദർ ഹാജിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന തോന്നലിനെ തുടർന്നാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഐഷയെ മൂന്ന് തവണ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഐഷ കൊവിഡ് ക്വാറന്റൈൻ…

Read More

സ്വകാര്യ ബസ് സർവീസ് സംബന്ധിച്ച മാർഗനിർദേശമായി; സർവീസുകൾ ഒറ്റ, ഇരട്ട നമ്പർ പ്രകാരം

  സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശമായി. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരം ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നാളെ മുതൽ സർവീസ് നടത്താം. നാളെ ഒറ്റയക്ക ബസുകൾ സർവീസ് നടത്തണം. അടുത്ത തിങ്കളാഴ്ചയും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിങ്കളാഴ്ചയും ഒറ്റയക്ക നമ്പർ ബസ് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവീസ് അനുവദിക്കില്ല.

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജൻ പുത്തൂരിലെ പ്രദീപിന്റെ വസതിയിൽ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യു വകുപ്പിലാണ് നിയമനം എംകോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവും മന്ത്രി കൈമാറി

Read More

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്

  മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരിയുണ്ടെന്നത് പ്രതി മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും, ആസൂത്രണത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പൊലീസ് പറയുന്നു.     17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷന്റെ വാദം അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുണ്ടെന്നത് മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും പൊലീസ് വ്യക്തമാക്കി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍…

Read More