Headlines

ഫസൽ വധക്കേസ്: തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി CBI കോടതി

 

തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. എലി കൊണ്ടുപോയെന്നാണ് തൊണ്ടി മുതലായ തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

 

 

സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്. കൊല നടത്തിയത് ആർഎസ്എസുകാരാണെന്ന് സ്ഥാപിക്കാൻ പ്രതികൾ തൂവാല മറ്റൊരിടത്ത് കൊണ്ടിട്ടിരുന്നു. ഇതാണ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് നഷ്ടമായത്. കാരായി രാജൻ എംഎൽഎ, കാരായി ചന്ദ്രശേഖരൻ അടക്കം കേസിൽ 8 പ്രതികളാണ് കേസിലുള്ളത്. FSL റിപ്പോർട്ട്‌ നേരത്തെ സമർപ്പിച്ചിരുന്നു.