മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസ്: ‘പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളുമായി ബന്ധമുണ്ട്’: ഭീഷണിപ്പെടുത്തി മുഖ്യ പ്രതി
മോഡലിങ്ങിന്റെ മറവിൽ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നത് ഉന്നത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞ്. നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ടെന്നും സിന്ധുവിന്റെ ശബ്ദസന്ദേശം. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം.പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച ശബ്ദ സന്ദേശമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. താൻ വിളിച്ചാൽ നിരവധി താരങ്ങൾ ഷോകൾക്ക് വേണ്ടി ദുബായിൽ എത്തുമെന്നും സിന്ധുവിന്റെ ശബ്ദസന്ദേശം. ശ്രീകുമാർ…
