Headlines

ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റമെന്ന് ആരോപിച്ച് അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദനം അനുഭവിച്ചുവരികയായിരുന്നു. യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തിലേറ്റ പരുക്കുകള്‍ക്ക് യുവതി ചികിത്സ തേടിയപ്പോള്‍ യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍…

Read More

സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ജീവപര്യന്തം തടവുശിക്ഷ

  സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിയായിരുന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. നേരത്തെ വിചാരണ കോടതി ഇയാൾക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ ഈ ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഐപിഎസി സെക്ഷൻ പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത് വെട്ടേക്കോട് കുഴിയേക്കൽ വീട്ടിൽ മധുവിനാണ്(36) ശിക്ഷ വിധിച്ചത്. വിചാരണക്കോടതി നടപടിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെയും മൂന്ന മക്കളെയും ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഇയാൾസംരക്ഷിക്കാനായി ഏറ്റെടുത്തിരുന്നു….

Read More

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ . വയനാട്ട് കൽപ്പറ്റ പുഴ മുടി സ്വദേശി വിജിത്ത് വിജയൻ ( 26 ) കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത് നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയായിരുന്നു.

Read More

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട കുട്ടികൾ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊവിഡ് ബാധിതരായ പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റകർക്കാതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊണ്ടോട്ടി കിഴിശ്ശേരി എൻ സി മുഹമ്മദ് ഷെരീഫ്-ഷഹ്ല തസ്‌നി ദമ്പതികളുടെ രണ്ട് ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. മൂന്ന് ആശുപത്രികളിൽ ഇവർക്ക് ചികിത്സ നിഷേധിച്ചിരുന്നു. മാതാവിനെ കോഴിക്കോട്…

Read More

Sign with Ease: The Power of an Easy Signature App

There are countless ways we define ourselves, both in person and digitally. Yet, in today’s fast-paced world, signing our names still carries a weighty significance. While traditional pen-on-paper signatures may seem old-fashioned, Signature Creator apps are transforming this essential act into something much more versatile, dynamic, and personal. The Shift from Paper to Pixels The…

Read More

‘ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരം’; പുകഴ്ത്തി ശശി തരൂര്‍

കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപ് നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തല്‍. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്. എല്‍ കെ അദ്വാനിയുടെ പിറന്നാള്‍ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു ഡോ ശശി തരൂര്‍ എംപി ജന്‍മദിനാശംസ നേര്‍ന്നത്. പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ…

Read More

വയനാട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.84

  വയനാട് ജില്ലയില്‍ ഇന്ന് (01.01.22) 65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 101 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കോവിഡ് മരണം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135579 ആയി. 134104 പേര്‍ രോഗമുക്തരായി. നിലവില്‍ 705 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 660…

Read More

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

Read More

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; രണ്ടുപേർ പിടിയിൽ

  പെരുമ്പാവൂർ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേസുമായി ബന്ധപ്പെട്ട് ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ. കൊ​ല്ലം മാ​മ്പു​ഴ ആ​ലം​മൂ​ട് ഗീ​തു ഭ​വ​ന​ത്തി​ല്‍ ലി​ബി​ന്‍ കു​മാ​ര്‍ (32), ആ​ലം​മൂ​ട് അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തു. മാ​റ​മ്പ​ള്ളി​ക്ക് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ​യും ആ​ണ്‍കു​ട്ടി​യെ​യു​മാ​ണ് പ്ര​തി​ക​ള്‍ മി​ഠാ​യി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ചത്. ​തെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More