Headlines

പിടിയുടെ വിയോഗം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല: വി എം സുധീരൻ

പി ടി ലോകത്തോട് വിട പറഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് താനെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വിയോഗം ഇതുവരേയും ഉൾകൊള്ളാനേ കഴിഞ്ഞിട്ടില്ല, വ്യക്തിപരമായി അടുത്ത ബന്ധമാണ് നിൽക്കുന്നതെന്നും സുധീരൻ പറഞ്ഞു. കെഎസ്യു പ്രവർത്തകനായി അദ്ദേഹം വരുന്ന കാലം മുതൽ തന്നെ അടുപ്പം ഉണ്ട്. നിലപാടിൽ വളരെ കൗതുകവും മതിപ്പും തോന്നിയിട്ടുണ്ട്. വേറിട്ടൊരു വ്യക്തിത്വമാണ് പിടിയുടേത്. തന്റെ നിലപാടിൽ ഉറച്ച് നിൽക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. വരും വരായ്കളൊന്നും അദ്ദേഹം ആലോചിക്കാറില്ല. തന്റെ നിലപാടിൽ ഉറച്ച്നിന്ന് മുന്നോട്ട് പോയി….

Read More

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി: അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളിൽ മർദ്ദനം. അസ്ഫാക്ക് ആലത്തിനാണ് മർദ്ദനമേറ്റത്. സഹതടവുകാരനായ രഹിലാൽ രഘുവാണ് മർദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാർക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. വിയ്യൂർ ജയിലിൽ കഴിയവെയാണ് മർദ്ദനം. ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയിൽ വരാന്തയിലൂടെ നടന്നുപോകുമ്പോൾ സഹ തടവുകാരൻ മർദ്ദിക്കുകയായിരുന്നു.സഹ…

Read More

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പാലക്കാട് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 62…

Read More

എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ…

Read More

ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി…

Read More

തരംതാണ കളിക്ക് നില്‍ക്കുന്നവര്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണം; കസ്റ്റംസിനെതിരെ സിപിഎം

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവനയെന്ന് സി.പി.എം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ…

Read More

വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി

ബീഹാറിലെ രണ്ടിടങ്ങളിലായി സംഭവിച്ച വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഗോപാൽഗഞ്ചിൽ 11 പേരും ബെതിയായിൽ 10 പേരും മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 11 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാനിൽ എട്ട് പേരും 28ന് ബെഗുസരായിയിൽ എട്ട് പേരും മരിച്ചിരുന്നു. ഇന്നലെ വെസ്റ്റ്ചമ്പാരൻ ജില്ലയിലും വിഷമദ്യ ദുരന്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആറ് പേർ ഇവിടെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഗോപാൽഗഞ്ച്, ബെതിയ എന്നിവിടങ്ങളിൽ കൂടുതൽ പേർ ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മേഖലയിൽ ഉന്നത…

Read More

ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഗാംഗുലിയെ തള്ളി കോഹ്ലി

ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി. ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയരുതെന്ന് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം തയ്യാറായില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ ഇതാണ് കോഹ്ലി തള്ളുന്നത്. ഏകദിന നായക സ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. അക്കാര്യം അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പക്ഷേ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. നായക സ്ഥാനം ഒഴിയുന്നതു കൊണ്ട് ബാറ്റിംഗിൽ മെച്ചപ്പെടാനാകുമോ എന്ന്…

Read More

അദാനിക്ക് ആശ്വാസം; ക്രിമിനല്‍ കേസുകള്‍ തള്ളി അമേരിക്കന്‍ കോടതി; വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടെന്ന് ഗൗതം അദാനി

  ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ അമേരിക്കന്‍ കോടതി തള്ളി. സോളാര്‍ പ്ലാന്റുകളുടെ കരാറുകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നുമായിരുന്നു ആരോപണം. കമ്പനിയുടെ അഴിമതി വിരുദ്ധ നയങ്ങളെക്കുറിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്.     ബ്രൂക്‌ലിന്‍ ജില്ലാ ജഡ്ജിയാണ് കേസ് തള്ളിയത്. സാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ലിന്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ്…

Read More

കൊട്ടാരക്കര അപകടം; സ്കൂൾ സമയം കണക്കിലെടുത്ത് ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണം, ഓർത്തഡോക്സ് സഭാധ്യക്ഷൻ

  കൊട്ടാക്കര നീലേശ്വരത്തിന് സമീപം, മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും വാഹനത്തിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നെന്നും കണ്ടെത്തി. ടിപ്പർ അമിത വേഗത്തിലായിരുന്നെന്നാണ് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും പ്രതികരണം.     ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. രാവിലെ 7 മുതൽ കുട്ടികൾ സ്ക്കൂളിലേക്ക് പോകുന്നതിനുള്ള യാത്ര തുടങ്ങുകയാണ്. സ്കൂൾ സമയം കണക്കിലെടുക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. അപകടങ്ങളിൽ…

Read More