ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; സെന്‍ട്രല്‍ ജയിലില്‍ തുടരും

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദുര്‍ഗ് മജിസ്ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാന്‍സീസും സി. പ്രീതി മേരിയുംജയിലില്‍ തുടരും. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധമുണ്ടായി. ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടുമണിയോടെ അനുമതി നല്‍കി. എന്‍.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി. പ്രീതിയുടെ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; തമിഴ്നാട് സുപ്രീം കോടതിയിലേക്ക്, എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ഹര്‍ജി നൽകും

ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നൽകും. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ…

Read More

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; സിറ്റിയെ ഒരു ഗോളിന് തകർത്തു

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ഏകപകീക്ഷമായ ഒരു ഗോളിനാണ് ചെൽസി തകർത്തത്. ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം കണ്ട മത്സരത്തിൽ 42ാം മിനിറ്റിലാണ് ചെൽസിക്ക് വേണ്ടി കായ് ഹാവെർഡ്‌സ് വിജയഗോൾ നേടിയത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനായാണ് പെപ് ഗാർഡിയോളയുടെ സിറ്റി കലാശപ്പോരിനിറങ്ങിയത്. മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നീ താരങ്ങളെ പുറത്തിരുത്തി മുൻനിരക്ക് പ്രാമുഖ്യം നൽകിയതാണ് സിറ്റിക്ക് വിനയായത്. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം…

Read More

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

  ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Read More

പി.എം. ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റു; സിപിഐഎം- ബിജെപി ഡീലിന്റെ ഭാഗമെന്ന് കെ.എസ്.യു

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ…

Read More

സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’

ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും…

Read More

വൈദ്യുതി പ്രതിസന്ധി; ‘സര്‍ക്കാരിന് വലിയ ബാധ്യത; സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ’; മന്ത്രി സണ്ണി ജോസഫ്‌

  സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ വേനല്‍ കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീര്‍ത്തോണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.     സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്….

Read More

ബൂസ്റ്റര്‍ ഡോസ് കര്‍ശനമാക്കി യു.എ.ഇ; അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

  അബുദാബി:  കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമെത്തെ വാക്‌സിന്‍ എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല. ഇവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസന്‍ ആപ്പില്‍ പച്ചയ്ക്കുപകരം ഗ്രേ…

Read More

പിതാവിൻ്റെ മർദ്ദനമേറ്റ്‌ മകൻ മരിച്ചു; സംഭവം ബാലുശ്ശേരിയിൽ

ബാലുശ്ശേരി: പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അലക്സ് (17) ആണ് മരിച്ചത്. അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തിൽ പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

ഇനിയും സഹകരണം വേണം; തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി സംവാദിച്ചത്. ഇനിയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിലാണോ എന്ന ചോദ്യത്തിന് അതിലൊന്നും സംശയമില്ലല്ലോ. നാളെ എണ്ണൽ കഴിയട്ടെ, നാളെയും മറ്റന്നാളുമൊക്കെ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു സത്യപ്രതിജ്ഞയെ കുറിച്ചൊക്കെ ആലോചിച്ചിട്ട് പോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്. അപ്പോൾ ആലോചിക്കുമെന്നും…

Read More