തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ആക്രമിക്കപ്പെട്ട നടി

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷി ചേരാൻ നടി അപേക്ഷ നൽകി. ഹർജി നൽകാൻ സമയം നൽകണമെന്ന് ആവശ്യപ്പട്ടതോടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് പാസാക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകണമെന്ന് വ്യക്തമാക്കിയാണ് നടി കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെ കക്ഷി ചേരാൻ ഹർജി നൽകുന്നതിന് സമയം…

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ‘ അന്വേഷണം ശരിയായ ദിശയില്‍ നടക്കണം; സര്‍ക്കാരില്‍ പ്രതിക്ഷ ‘ ; ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതന്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സപ്പോര്‍ട്ടാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ അക്കാര്യങ്ങള്‍ ചെയ്‌തോളും. മന്ത്രി ഇവിടെ വരും. അപ്പോള്‍ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കല്‍ കോളജ് സൂപ്രണ്ടും കളക്ടറും വന്നിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍…

Read More

ഒടുവിൽ ആ സ്വപ്‌നം പൂവണിഞ്ഞു; പി വി അൻവർ യു ഡി എഫിൽ

ഒരു വർഷത്തെ തീവ്രശ്രമം ഫലം കണ്ടു, പി വി അൻവർ യു ഡി എഫിന്റെ ഭാഗമായിരിക്കുന്നു. ഇടത് പാളയം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പോർമുഖം തുറന്ന നിലമ്പൂർ മുൻ എം എൽ എ പി വി അൻവർ യു ഡി എഫ് പ്രവേശനത്തിനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഡൽഹിയിൽപ്പോയി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനെ നേരിൽ കണ്ട് തന്നെ യു ഡി എഫിന്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥന നടത്തി….

Read More

മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നാളെ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം തുടരണോയെന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അവശ്യ സർവീസുകൾക്ക്…

Read More

ഗോവയിൽ 34 പേരുടെ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി; പരീക്കറുടെ മകന് സീറ്റില്ല

  ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. 34 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിംഗ് സീറ്റായ സാൻക്വിലിനിൽ നിന്ന് ജനവിധി തേടും. അതേസമയം മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് സീറ്റ് നൽകിയില്ല. പനാജിയിൽ ബാബുഷ് മോൺസ്രാട്ടാണ് സ്ഥാനാർഥി മാൻഡറിമിൽ സ്ഥാനാർഥിയമാകുമെന്ന് കരുതിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനും പട്ടികയിൽ ഇടം നേടാനായില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന ദയാനന്ദ് സോപ്‌തെക്കാണ് ഇവിടെ…

Read More

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത്. മുന്‍ ജില്ലാ…

Read More

കാസർകോട് ആരിക്കാടിയിൽ കൊവിഡ് പരിശോധനക്ക് സമ്മതിക്കില്ലെന്ന് നാട്ടുകാർ; ആശങ്കയെന്ന് ആരോഗ്യവകുപ്പ്

കാസർകോട് ആരിക്കാടിയിൽ ആന്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇന്ന് സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്. ചൊവ്വാഴ്ച ഇവിടെ 100 പേരെ പരിശോധിച്ചതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ 21 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ രോഗവ്യാപനമുണ്ടാകുകയും സമൂഹവ്യാപനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. തങ്ങൾക്ക് ലക്ഷണമില്ലെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് ജനങ്ങളുടെ പ്രതികരണം

Read More

യുപിയിലെ ഉന്നാവിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശ്രമത്തിന് സമീപം; പ്രതി മുൻ മന്ത്രിയുടെ മകൻ ​​​​​​​

  ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം മുൻ മന്ത്രിയും എസ് പി നേതാവുമായ ഫത്തെ ബഹദൂർ സിംഗിന്റെ ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിംഗാണ് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. കസ്റ്റഡിയിലുള്ള രജോലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത് ആശ്രമത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബർ എട്ടിന് രജോൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ജനുവരി 24ന്…

Read More

ചോലാടി ചെക് പോസ്റ്റിൽ പൊലീസ് അപമാനിച്ചതായി പരാതി

വൈത്തിരി: ചികിത്സാർത്ഥം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന കുടുംബത്തെ ചോലാടി ചെക്പോസ്റ്റിൽ പോലീസ് അപമാനിച്ചതായി പരാതി.പന്തലുരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ ഹക്കീമും കുടുംബവുമാണ് മേപ്പാടി പോലീസ് സ്റ്റേഷൻ്റെ മോശം പെരുമാറ്റത്തിനിരയായത്.85 വയസ്സുള്ള മാതാവിൻ്റെ ശ്വാസകോശ സംബന്ധമായ തുടർ ചികിത്സക്കാണ് കോൺട്രാക്ടറായ ഹക്കീമുo ഭാര്യയും ഡ്രൈവറും മേപ്പാടിയിലേക്ക് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ചോലാടിയിലെത്തിയ ഇവരെ പരിശോധനക്കായി വാഹനം തടഞ്ഞു. കയ്യിലുള്ളഞ്ഞ ആശുപത്രി രേഖകൾ കാണിച്ചു വെങ്കിലും പോലീസ് ചെവികൊണ്ടില്ല. ഒരു മണിക്കൂറിനകം പോയി വന്നില്ലെങ്കിൽ കേസാക്കുമെന്നും ബാക്കി ഇനി വരുമ്പോൾ…

Read More

ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം.

Read More