Headlines

ഇന്ന് കേരളത്തിൽ 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു),…

Read More

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയാകും

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകൾ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർ നടപടികൾ സംബന്ധിച്ചും ചർച്ചയുണ്ടാകും പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയും വോട്ട് ചോർച്ചയും ഗൗരവത്തോടെയാണ് പാർട്ടി വിലയിരുത്തുന്നത്. തൃപ്പുണിത്തുറയിലെയും കുണ്ടറയിലെയും തോൽവികളും ചർച്ചയാകും.

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി; പരാതി നെടുന്തന ഉന്നതിയില്‍ CPIM പ്രവര്‍ത്തകര്‍ക്ക് എതിരെ

വയനാട് തിരുനെല്ലി ഉന്നതിയില്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. നെടുന്തന ഉന്നതിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ ആണ് പരാതി. പ്രദേശത്തുണ്ടായ നേരിയ സംഘര്‍ഷത്തിന് പിന്നാലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഉള്ളവര്‍ അര്‍ധരാത്രി ഉന്നതിയില്‍ എത്തി എന്നാണ് ആക്ഷേപം. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചതായും ആക്ഷേപമുണ്ട്. തിരുനെല്ലി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് ഈ സംഭവം. സിപിഐഎം…

Read More

ട്രംപ് അധികാരപരിധി ലംഘിച്ചു; ഇന്ത്യയ്ക്ക് മേൽ ചുമത്തിയ താരിഫിനെതിരെ യുഎസ് സംസ്ഥാനങ്ങൾ, അമേരിക്കയിൽ ഇനി നിയമയുദ്ധം

  ന്യൂയോർക്ക്∙ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് മേൽ പുതിയ തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസിലെ 25 സംസ്ഥാനങ്ങൾ കേസ് ഫയൽ ചെയ്തു. ന്യൂയോർക്കിലെ രാജ്യാന്തര വ്യാപാര കോടതിയിലാണ് ഡെമോക്രാറ്റിക് ഗവർണർമാരുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ ഹർജി നൽകിയത്. പ്രസിഡന്റ് തന്റെ അധികാരപരിധി ലംഘിച്ചാണ് നികുതി വർധിപ്പിച്ചതെന്നും സുപ്രീം കോടതി റദ്ദാക്കിയ താരിഫുകൾ മറ്റ് നിയമങ്ങളുടെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു.1974ലെ ട്രേഡ് ആക്ടിലെ ‘സെക്ഷൻ 301’ ഉപയോഗിച്ച് 10% മുതൽ…

Read More

ബിരിയാണി പ്രഖ്യാപനത്തിലൊതുങ്ങി; അങ്കണവാടി കുട്ടികളുടെ മെനു പരിഷ്കരണം നടപ്പായില്ല

സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നത്. അങ്കണവാടിയിലെ ആയമാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പരിശീലനം നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഫണ്ട് അനുവദിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന…

Read More

പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജനുവരി 14നാണ് പൊങ്കൽ.

Read More

ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

മലപ്പുറം: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പോത്തുകല്ല് വാണിയംപുഴയില്‍വച്ച് തണ്ടന്‍കല്ല് ആദിവാസി കോളനിയില്‍ താമസിക്കുന്ന യുവാവ് ബാബു (35)വിനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലിന് പരിക്കുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.  

Read More

കൊവിഡ് വ്യാപനം: ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസ് തീയതി മാറ്റി

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർ ആർ ആർ(രണം, രൗദ്രം, രുധിരം) റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ റീലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത് ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെയാണ് റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായത്. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും. രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം…

Read More

ബെഹ്‌റക്ക് യാത്രയയപ്പ്: പുതിയ പോലീസ് മേധാവിയെ ഇന്നറിയാം

  സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സുധേഷ് കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ് യു.പി.എസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത്. അനിൽകാന്തിന്റെ പേരിനാണ് സാധ്യത കൂടുതൽ. കൂട്ടത്തിൽ സീനിയർ സുധേഷ് കുമാറാണ്. പക്ഷേ പോലീസുകാരനെ കൊണ്ട് ദാസ്യപ്പണി എടുപ്പിച്ചെന്ന വിവാദം സുധേഷ്‌കുമാറിന് തിരിച്ചടിയാണ്. പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതിയുടെ വിധി. മൂന്ന് പേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ട്…

Read More