വയനാട് ജില്ലയില്‍ ഇന്ന് (07.11.20) 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 106 പേര് രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര് ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7870 ആയി. 6835 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 440 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ സ്വദേശികള്‍ 20 പേര്, പടിഞ്ഞാറത്തറ സ്വദേശികള്‍ 10 പേര്, കല്‍പ്പറ്റ, പനമരം സ്വദേശികള്‍ 8 പേര് വീതം, എടവക, മീനങ്ങാടി, വെള്ളമുണ്ട സ്വദേശികള്‍ 7 പേര് വീതം, ബത്തേരി, മാനന്തവാടി സ്വദേശികള്‍ 6 പേര് വീതം, പൊഴുതന സ്വദേശികള്‍ 5 പേര്, മേപ്പാടി, തവിഞ്ഞാല്‍ സ്വദേശികള്‍ 4 പേര് വീതം, മുട്ടില്‍ സ്വദേശികള്‍ 3 പേര്, അമ്പലവയല്‍, നൂല്‍പ്പുഴ, പുല്പള്ളി, വൈത്തിരി സ്വദേശികള്‍ 2 പേര് വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് സ്വദേശികള്‍ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
ഒക്ടോബര്‍ 29ന് തമിഴ്നാട് നിന്നും വന്ന മേപ്പാടി സ്വദേശി, നവംബര്‍ 5ന് കര്‍ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്, നവംബര്‍ 5ന് ബാംഗ്ലൂരില്‍ നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശികളായ 5 പേര്, നവംബര്‍ 6 ന് കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിനി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നു രോഗ ബാധിതരായവര്‍.
*106 പേര്‍ക്ക് രോഗമുക്തി*
വൈത്തിരി സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 7, പടിഞ്ഞാറത്തറ സ്വദേശികളായ 6 പേര്, മുട്ടില്‍ സ്വദേശികള്‍ 4, കോട്ടത്തറ, മൂപ്പൈനാട്, വെങ്ങപ്പള്ളി സ്വദേശികളായ 3 പേര് വീതം, മേപ്പാടി, പനമരം, അമ്പലവയല്‍, മാനന്തവാടി സ്വദേശികളായ 2 പേര് വീതം, കണിയാമ്പറ്റ, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ, നൂല്‍പ്പുഴ, നെന്മേനി, പൂതാടി ബത്തേരി സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 3 പേരും, കോഴിക്കോട്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 49 പേരും രോഗമുക്തി നേടി.
*657 പേര് പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11) പുതുതായി നിരീക്ഷണത്തിലായത് 657 പേരാണ്. 436 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9542 പേര്. ഇന്ന് വന്ന 72 പേര് ഉള്‍പ്പെടെ 660 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1359 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 141479 സാമ്പിളുകളില്‍ 141187 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 133317 നെഗറ്റീവും 7870 പോസിറ്റീവുമാണ്.