ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം

ദില്ലി: ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്ക്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി…

Read More

നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റയീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്ത് ഇന്നലെ ഉച്ചക്ക് ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ജവഹര്‍ നഗര്‍ കോളനിയില്‍ നിന്ന് വയനാട് സ്വദേശിയായ മുഹമ്മദ് റയീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം റെയ്‌സിനെ കാറിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണത്തില്‍…

Read More

“ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തും പിന്നെ ബാഴ്സലോണയിൽ ഊബർ ഡ്രൈവർ”; ഫഹദ് ഫാസിൽ

പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുമെന്നും ശേഷം ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്നും നടൻ ഫഹദ് ഫാസിൽ. ആളുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലെ സന്തോഷം വളരെ വലുതാണെന്നും, മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുന്നത് മനോഹരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിൽ ബാഴ്സലോണയിലെ ഊബർ ജോലിയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി. കുറച്ച് മാസങ്ങൾക്ക് മുൻപ് താനും നസ്രിയയും ബാഴ്സലോണയിലുണ്ടായിരുന്നെന്നും, ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ മാത്രമേ താൻ അങ്ങനെയൊരു…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലാഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ…

Read More

ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നതെന്ന് സുപ്രീം കോടതി; ശക്തമായ ഇടപെടലുണ്ടാകുമെന്ന സൂചനയുമായി ചീഫ് ജസ്റ്റിസ്

ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. അനന്യസാധാരണ സംഭവവും ഭീകരവുമാണ് കേസ്. സുഗമമായ അന്വേഷണം ഉറപ്പാക്കും. കോടതിക്ക് ഇടപെടാനാകുന്നത് എന്തെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിവരങ്ങൾ അറിയിക്കാൻ യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ യുപി സർക്കാർ തടസ്സവാദം ഉന്നയിച്ചില്ല. കേസിൽ ശക്തമായ ഇടപെടലുണ്ടാകുന്ന സൂചനയാണ് ചീഫ് ജസ്റ്റിസ് നൽകിയത്. പെൺകുട്ടിയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം…

Read More

ഇന്ന് കൊവിഡ് മുക്തരായത് 1855 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 30,072 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരായത് 1855 പേർ. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂര്‍ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂര്‍ 88, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

വഖഫ് നിയമനം: ഏപ്രിൽ 20ന് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇന്നലെ മന്ത്രി സഭയിൽ വ്യക്തമാക്കിയതിന് പന്നാലെ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ ആശങ്കയറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ അറിയിച്ചിരുന്നു വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നത് വിശദമായ ചർച്ചക്ക് ശേഷമേ നടപ്പാക്കൂവെന്നായിരുന്നു മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ്. ഇന്നലെ…

Read More

എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും; പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി

  ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി. എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും. ആദ്യ സന്ദർശനം തിങ്കളാഴ്ച സാങ്കേതിക സർവ്വകലാശാലയിൽ. സർവ്വകലാശാല പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം. പ്രധാന വിവരങ്ങൾ പരിശോധിക്കുന്നതിനും നീക്കമുണ്ടെന്ന് സൂചന. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കം ചട്ടവിരുദ്ധമെന്നാണ് ആരോപണം. സർവകലാശാല വിഷയങ്ങളിൽ ഇടപെടാൻ സെക്രട്ടറിക്ക് കഴിയില്ലെന്നാണ് ആക്ഷേപം.     അതേസമയം, സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നു.ഉന്നത വിദ്യാഭ്യാസ…

Read More

ഒരാഴ്ച, 10 ജില്ലകൾ, ജനങ്ങളുമായി നേരിട്ട് സംവദിക്കും; തമിഴ്നാട് പര്യടനത്തിന് വിജയ്

തമിഴ്നാട് പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. പര്യടനം സെപ്റ്റംബർ 13ന് തിരുച്ചിറപ്പള്ളിയിൽ തുടങ്ങും. ആദ്യ ഘട്ടം ഒരാഴ്ചയാകും പര്യടനം. 10 ജില്ലകൾ സന്ദർശിക്കും. പര്യടനത്തിനുള്ള ബസ് തയാറാക്കി. വിജയ് ഓഫീസ് വിട്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിനോടുവിലാണ് സംസ്ഥാനപര്യടനം നടക്കുക. പടിഞ്ഞാറൻ തമിഴ്നാട്ടിൽ വമ്പൻ സമ്മേളനവും നടത്തും. 56 നിയമസഭ മണ്ഡലങ്ങളിലെ പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്നു. വിജയുടെ നീക്കം മറ്റു പാര്‍ട്ടികള്‍ ആശങ്കയോടെയാണ് നോക്കുന്നത്. ഒ പനീല്‍ശെല്‍വം, ടിടിവി ദിനകരന്‍ തുടങ്ങിയവരെല്ലാം വിജയുമായി അടുക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു….

Read More

നായകനായി രോഹിത് ശർമ തിരികെയെത്തി; വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു

  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായി ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രവി ബിഷ്‌ണോയ്, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. ദീപക് ഹൂഡയും കുൽദീപ് യാദവും തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിൽ നിന്ന് മുക്തനാകാത്ത രവീന്ദ്ര ജഡേജ ടീമിലില്ല. ടി20 ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്,…

Read More