അർബുദ രോഗം മുതൽ പ്രമേഹം വരെ തടയും; ബീൻസിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

നമ്മളിൽ ഭൂരിഭാഗം പച്ചക്കറികളിൽ ബീൻസിനോട് മുഖം തിരിക്കുന്നവരാണ് പേരും.  അത്ര രുചികരമല്ലെങ്കിലും ഏറെ ഗുണങ്ങളാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.  ബീൻസ് എന്ന് പറയുന്നത് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ശക്തമായ ഉറവിടമാണ്. ചില ജനന വൈകല്യങ്ങൾ തടയുന്നതിനും ചില ക്യാൻസറുകളുടെയും ഹൃദ്രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും  ഇവ ഏറെ  സഹായിക്കും. ബീൻസിലടങ്ങിയിരിക്കുന്ന ഫൈബർ വിവിധതരം അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയാൻ സഹായിക്കുന്നു. ഫൈബർ, ദഹനാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തെ ബീൻസിലെ കാൽസ്യം  പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പൊതുവേ…

Read More

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും. സാങ്കേതിക പരിശോധനകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായതും മടക്കം വൈകാൻ കാരണമാണ്. യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥയിലും ഇന്ധനം കുറഞ്ഞതോടെയുമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്നലെ ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചശേഷം ബ്രിട്ടീഷ് നാവികസേനയുടെ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിൽ ചില സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തുടർ പരിശോധനകൾ നടത്തുകയാണ്. സാങ്കേതിക ക്ലിയറൻസ് ലഭിച്ച ശേഷം, കടലിൽ കാലാവസ്ഥ അനുകൂലമായാൽ…

Read More

കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊല്ലം കൊട്ടാരക്കരയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ഷമീർ ആലമാണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കുളക്കടയിലെ കട്ടക്കമ്പനി തൊഴിലാളിയാണ് ഇയാൾ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Read More

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി പിണറായിയുടെ അല്‍പ്പത്തരം: കെ സുധാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുരക്ഷ കുറച്ച നടപടി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ പറയുന്നു . പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

Read More

ആഗോള അയ്യപ്പ സംഗമം: സർക്കാർ- ബി ജെ പി പോര് മുറുകുന്നു

ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം ആദ്യമായിരുന്നു. സംഗമത്തിന്റെ നടത്തിപ്പിനായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഭരണതലത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 1000 പേരുള്ള സംഘാടക സമിതിയും നേരത്തെ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ, ആന്ധ്ര, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട്…

Read More

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ : പ്രധാനമന്ത്രി

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യം സമ്പൂർണ ലോക്ക് ഡൗണാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നമ്മുടെ പൗരന്മാരുടേയും കുടുംബത്തിന്റെയും സുരക്ഷ മാനിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച്ചയാണ് ലോക്ക് ഡൗണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മരം മുറിക്കൽ വിവാദം: റവന്യു മന്ത്രി കെ രാജനെയും ഇ ചന്ദ്രശേഖരനെയും കാനം വിളിച്ചുവരുത്തി

മരം മുറിക്കൽ വിവാദം കത്തിപ്പടരവെ റവന്യു മന്ത്രി കെ രാജനെയും മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും സിപിഐ സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. വനം, പരിസ്ഥിതി വിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള പാർട്ടിക്ക് ഏറ്റ കനത്ത ആഘാതമാണ് മരംമുറിക്കൽ വിവാദം. ഇതുവരെ വിഷയത്തിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാര്യങ്ങൾ സർക്കാർ പറയുമെന്ന പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാനം രാജേന്ദ്രനിൽ നിന്നുണ്ടായത്. എന്നാൽ പാർട്ടി അണികൾക്കിടയിൽ നിന്നു തന്നെ വിമർശനമുയർന്നതോടെയാണ് റവന്യു…

Read More

ലോകം കോവിഡ് നാലാം തരംഗത്തിനു മുന്നില്‍, ജാഗ്രത കുറയ്ക്കരുത്: കേന്ദ്രം

ന്യൂഡല്‍ഹി: ലോകം കോവിഡ്-19ന്റെ നാലാം തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ”ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനു കാര്യമായ വളര്‍ച്ചാ ആനുകൂല്യമുണ്ടെന്നാണു ലോകാരോഗ്യ സംഘടന ഡിസംബര്‍ ഏഴിനു പറഞ്ഞത്. അതിനര്‍ത്ഥം ഒമിക്രോണിനു കൂടുതല്‍ വ്യാപനക്ഷമതയുണ്ടെന്നാണ്. ഒമിക്രോണുകള്‍ ഒന്നര-മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നമ്മള്‍ ജാഗ്രത പാലിക്കണം,” ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി,74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (11.1.21) 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18857 ആയി. 16132 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111…

Read More

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ; വ്യാജപ്രചരണത്തിന് പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ… നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണം. തൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.. പേജിൻറെ പാസ്സ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിൽ. സിപിഎമ്മിൽ നിന്നും രാജിവെച്ച് ഉടൻതന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റി… ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നൽകുമെന്നും ഇ എ ശങ്കരൻ.. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ എസ് ശങ്കരൻ ഇന്നലെ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു

Read More