മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ്…

Read More

‘അമേരിക്ക യുദ്ധത്തിന് തുടക്കമിട്ടു, ട്രംപ് സമാധാന നൊബേല്‍ മറന്നേക്കൂ’; ഇറാനെതിരായ ആക്രമണത്തിനെതിരെ റഷ്യ

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള അമേരിക്കയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യ. അമേരിക്കയുടേത് ഉത്തരവാദിത്തമില്ലാത്ത നടപടിയായിപ്പോയെന്ന് റഷ്യ കുറ്റപ്പെടുത്തി. ഒരു പരമാധികാര രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുക വഴി അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അതിനായി നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള്‍ ആവശ്യമാണെന്നും റഷ്യ വ്യക്തമാക്കി അമേരിക്ക യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണത്തിന് എതിരെന്നും റഷ്യന്‍ രക്ഷാ സമിതി വൈസ് ചെയര്‍മാന്‍…

Read More

നോവായി ശ്രീനന്ദ; വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍

കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി (Sreenanda’s funeral rites) മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികത ഇല്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ബന്ധുക്കള്‍ക്ക്…

Read More

മഹാരാഷ്ട്രയില്‍ ആശങ്ക: ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു

  മുംബൈ: കോവിഡ് വ്യാപനത്തില്‍ വീര്‍പ്പുമുട്ടിയ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്കയാകുന്നു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് പുനെയില്‍ മാത്രം മരിച്ചത്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. 8,920 പേര്‍ക്കാണ് ഇതുവരെ രോഗം…

Read More

രാജ്യത്ത് വീണ്ടും സിക്ക വൈറസ്: 25 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാൺപൂരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി. ചകേരി കന്റോൺമെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ,…

Read More

BJPയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല’; CPI പാർട്ടി കോൺഗ്രസിൽ അഭിപ്രായം

ബിജെപിയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ തടയാൻ ആവശ്യമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കണമെന്നാണ് ചർച്ചയിൽ അഭിപ്രായമുയർന്നു. വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സിപിഐ മുൻകൈ എടുക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ട്. കേരളത്തിൽ പിന്തുണച്ചാൽ നടപടി എടുക്കില്ലേയെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിനിധി ഇക്കാര്യം ഉന്നയിച്ചത്. കേരളത്തിൽ 10 വർഷത്തിനപ്പുറമുള്ള സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കണം. സിപിഐ പാർട്ടി കോൺഗ്രസിൽ അഭിപ്രായം ഉയർന്നു….

Read More

ബുറേവി കേരളത്തിലേക്കും; നെയ്യാറ്റിൻകര വഴി കടന്നു പോകുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത…

Read More

നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

Read More

കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

  കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ ഒരു പ്രതിയെ കൂടി ഇന്ന് പിടികൂടിയിരുന്നു. അഞ്ചാം പ്രതി…

Read More

വിലകുറഞ്ഞ പ്രചാരണം നടത്തരുത്, അകമ്പടിക്ക് 55 വാഹനങ്ങളും 560 പൊലീസുകാരും ഉണ്ടെന്ന മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; പിണറായി വിജയൻ

  സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്ത്.അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ് വ്യക്തമാക്കി.     ഇതോടൊപ്പം ചില പ്രൊഫൈലുകൾ ഇതേക്കുറിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അന്ന് മാധ്യമങ്ങൾ തത്സമയം പുറത്തുവിട്ട…

Read More