‘പ്രതിപക്ഷം പ്രവർത്തിക്കുന്നത് നുണകളെ ആശ്രയിച്ച്; വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’; മുഖ്യമന്ത്രി

പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനങ്ങൾ സാധാരണ എരി പിരികൊള്ളിക്കാറുണ്ട്. എന്നാല് പ്രതിപക്ഷം കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല….

Read More

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ…

Read More

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം? എണ്ണക്കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്

മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷഭരിതം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം. എണ്ണക്കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്. ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കിലെ കുംസാറില്‍ നിന്ന് അപകട സന്ദേശം ലഭിച്ചു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിനാണ് അപകട സന്ദേശം ലഭിച്ചത്. ഒമാനിലെ കുംസാര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ വടക്ക് ഭാഗത്തു നിന്നാണ് സന്ദേശം ലഭിച്ചത്.ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അസംസ്‌കൃത എണ്ണ, എല്‍എന്‍ജി കപ്പലുകള്‍ ഉള്‍പ്പെടെ 150 ചരക്കുകപ്പലുകളെങ്കിലും ഹോര്‍മുസിലേക്ക്…

Read More

സുശാന്ത് വിഷയത്തിൽ റിയയെ വേട്ടയാടുന്നത് വേദനാജനകം: വിദ്യാ ബാലൻ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തിന് ശേഷം വലിയ വിമർശനങ്ങളാണ് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി നേരിട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റിയാ ചക്രവര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് തുറന്നുപറഞ്ഞ് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻനിര നായികമാരിലൊരാളായ വിദ്യാ ബാലന്‍. അകാലത്തിലുളള സുശാന്തിന്റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് കാണുമ്പോൾ ഒരു സ്ത്രീ എന്ന നിലയില്‍ വേദനയുണ്ട്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. വിദ്യാ ബാലൻ പറയുന്നു. നിയമം നടപ്പാക്കാന്‍ അനുവദിക്കണം. വിധിന്യായങ്ങളില്‍ അനാവശ്യ…

Read More

പുതിയ നീക്കവുമായി അതിജീവിത; അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം; രാഹുൽ സഞ്ചരിച്ച കാർ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി അതിജീവിത. അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് അതിജീവിത ഹർജി നൽകി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നേരത്തെ പ്രതി രാഹുൽ മങ്കൂട്ടത്തിൽ ഇതേ ആവശ്യത്തിൽ ഹർജി നൽകിയിരുന്നു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. ഇതിനിടെ, പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ…

Read More

സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആഘോഷവേളകളിൽ കുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

 തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വാർഡ് 1 (താഴെ പേര്യ) പൂർണ്ണമായും, വാർഡ് 2 (പേര്യ) പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ ഉത്തരവായി. അതേസമയം പനമരം ഗ്രാമ പഞ്ചായത്തിലെ  3, 21 വാർഡ് പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി.  

Read More

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി. പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല….

Read More

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ

  അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ. ബംഗളൂരു റോയിട്ടേഴ്‌സ് ഓഫീസിലെ സബ് എഡിറ്ററായ ശ്രുതിയാണ്(28) മരിച്ചത്. കാസർകോട് വിദ്യാനഗർ ചാല റോഡ് സ്വദേശിയാണ് ശ്രുതി. ബംഗളൂരു നല്ലുറഹള്ളി മെഫയറിലെ അപ്പാർട്ട്‌മെന്റിലാണ് ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് തളിപറമ്പ് ചുഴലിയിലുള്ള വീട്ടിലേക്ക് വന്ന ദിവസമാണ് ശ്രുതി തൂങ്ങിമരിച്ചത്. നാട്ടിൽ നിന്ന് അമ്മ ഫോൺ ചെയ്തിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ സഹോദരൻ നിശാന്ത് ബംഗളൂരുവിൽ…

Read More

ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: ശരീരത്തിൽ സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു, കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ

  തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണ്. കുട്ടിയെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്. മർദനത്തിന് താൻ ദൃക്സാക്ഷി എന്ന് അമ്മയുടെ കുറ്റസമ്മതം നടത്തി. സ്വന്തം കുഞ്ഞായി നോക്കാം എന്ന ഉറപ്പ് നൽകിയാണ് അഷ്‌കർ കുഞ്ഞിന്റെ അമ്മയെ ഒപ്പം താമസിപ്പിച്ചിരുന്നത്.     കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌…

Read More