സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് 2476 പേ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. തലസ്ഥാനത്താണ് കോവിഡ് വ്യാപനം അതിശക്തം. 461 പേ‍ർക്കാണ് ഇന്നു മാത്രം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത മൂന്ന് ആഴ്ചകളിൽ തലസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന് കളക്ട‍ർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആശങ്ക കനക്കുകയാണ്. അതേസമയം മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍…

Read More

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളം പ്രസംഗം ബഹിഷ്‌കരിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ കിരാത ശ്രമങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന്…

Read More

ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്; സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കൽ മുഖ്യ അജണ്ട

ഭിന്നതാ വിവാദം കത്തുന്നതിനിടെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കലാണ് മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം തൃശൂരിൽ വച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെയാണ് ഒരു ഇടവേളക്കുശേഷം സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്. പുതിയ സംസ്ഥാന അധ്യക്ഷനെ പി കെ കൃഷ്ണദാസ് വിഭാഗം ഹൈജാക്ക് ചെയ്തു എന്നാണ് വി മുരളീധരൻ പക്ഷത്തിന്റെ ആരോപണം. രാജീവ്…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. താത്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനമായി.   ആർ എം ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.   ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞ ശേഷം…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവ് കസ്റ്റഡിയിൽ

  ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി പി രാജൻ ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്തതിന് പിന്നിൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനമാണെന്ന് പ്രിയങ്കയുടെ കുടുംബം പരാതി നൽകിയിരുന്നു ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കൊവിഡ് പോസിറ്റിവായതോടെയാണ് ഉണ്ണിയെ കസ്റ്റഡിയിലെടുക്കാൻ വൈകിയത്. ഇപ്പോൾ കൊവിഡ് നെഗറ്റീവാകുകയും ക്വാറന്റൈൻ സമയം കഴിയുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും….

Read More

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്‌സ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ…

Read More

മുല്ലപ്പെരിയാർ; മുന്നൊരുക്കങ്ങള്‍ പൂർത്തിയായെന്ന് മന്ത്രി: 20 ക്യാമ്പുകള്‍ സജ്ജം

  മുല്ലപ്പെരിയാർ തുറന്നുവിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിഐര്‍എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവും ഇല്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര…

Read More

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന്…

Read More

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. തളിപ്പറമ്പ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്വതന്ത്രസ്ഥാനാർഥികളെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. പാർട്ടിക്ക് അകത്ത് പ്രശ്നമില്ലെന്ന് നേതാക്കൾ.അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് കഴിഞ്ഞദിവസം കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ. കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും…

Read More

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ലോക കേരള സഭയിലാണ് പ്രഖ്യാപനം. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ അംഗങ്ങളായ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. ശക്തമായ കുടിയേറ്റ നിയമം വേണമെന്നും ഇന്ത്യൻ എംബസി ഇല്ലാത്ത ഇടങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് മാത്രമായി പ്രത്യേക ഗ്രാമസഭ ചേരാനാവില്ല. പ്രാദേശിക പ്രവാസി കൂട്ടായ്മകൾ ചേരുന്നതിന് എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ…

Read More