ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തമിഴ്നാട് ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 63 വയസുകാരനായ മണി ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആന എടുത്തെറിയുകയും മരണം സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് മണി. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ…

Read More

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നിരവധി പേർ പിടിയിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്. ഓപറേഷൻ റേഞ്ചർ എന്ന പേരിലാണ് റെയ്ഡ് നടന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൊടും കുറ്റവാളികൾ, മുൻ കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് വീടുകളിലും ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തിയത്. കഞ്ചാവ് ശേഖരവും മയക്കുമരുന്നിന് ഉപയോഗിക്കാനുള്ള സിറിഞ്ചിന്റെ ശേഖരവും ഗുണ്ടാ…

Read More

വകുപ്പ് വൈദ്യുതിയെങ്കില്‍ സത്യപ്രതിജ്ഞയ്ക്കില്ല; ഇടഞ്ഞ് കെ മുരളീധരന്‍; അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി നേതൃത്വം

  പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ തനിക്ക് നല്‍കിയ വകുപ്പിനെ ചൊല്ലി ഇടഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വൈദ്യുതി വകുപ്പ് തനിക്ക് വേണ്ടെന്നും ആ വകുപ്പാണ് നല്‍കുന്നതെങ്കില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നുമാണ് മുരളീധരന്റെ നിലപാട്. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തി വരികയാണ്. (k muraleedharan is dissatisfied with electricity department)     ആരോഗ്യം, ദേവസ്വം എന്നീ വകുപ്പുകള്‍ കെ മുരളീധരന് നല്‍കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. അവസാനവട്ടം വകുപ്പ് വൈദ്യുതി…

Read More

‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല’; സുപ്രീംകോടതി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ‌ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ…

Read More

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37…

Read More

ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ , ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി. മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ…

Read More

വയനാട് ജില്ലയിൽ കണ്ടൈൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 6, 12,  17, 15,  16, 5 വാർഡ് പ്രദേശങ്ങളും/ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളും,  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് മുതൽ 15 വരെയും കണ്ടേയ്ൻമെന്റ്/ മൈക്രോ കണ്ടേയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ഉത്തരവിട്ടു. കണിയാമ്പാറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡും,  വാർഡ് 9 ലെ കരണി ടൗൺ സഹകരണ പരിശീലന കേന്ദ്രം മുതൽ കരണി മുസ്ലിം പള്ളി വരെയുള്ള ടൗൺ ഉൾപ്പെടുന്ന പ്രദേശവും,  മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് പതിനേഴ് ഉം …

Read More

കിറ്റക്‌സിന്റെ പരാതികളൊന്നും ലഭിച്ചിട്ടില്ല; പ്രശ്‌നങ്ങൾ ഗൗരവത്തോടെ പരിഗണിക്കും: മന്ത്രി രാജീവ്

  കിറ്റക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന്റെ പരിശോധന കിറ്റക്‌സിൽ നടന്നിട്ടില്ല. മറ്റ് വകുപ്പുകളുടെ പരിശോധനയാണ് നടന്നത്. വ്യവസായ മേഖലയിൽ ഉണർവിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതുപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു എന്തെങ്കിലും പരാതികളുണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യമെന്നും രാജീവ് പറഞ്ഞു. സർക്കാരുമായുള്ള 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കിറ്റക്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു….

Read More

ഭാരതാംബ വിവാദം: കേരള സർവകലാശാലയിലെ സംഘർഷത്തിൽ രജിസ്ട്രാർ ഇന്ന് വിസിക്ക് റിപ്പോർട്ട് നൽകും

ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ ഇന്ന് വൈസ് ചാൻസുകാർക്ക് റിപ്പോർട്ട് നൽകും. ഇന്ന് ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകണമെന്ന് വൈസ് ചാൻസിലർ ആവശ്യപ്പെട്ടിരുന്നു. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പരിപാടിയിൽ സംഘാടകർ കരാർ ലംഘിച്ചതിനാൽ പരിപാടി നിർത്തിവയ്ക്കാൻ രജിസ്റ്റർ ആവശ്യപ്പെടുകയും, രാജ്ഭവനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം പരിപാടി തുടർന്നതിനാലാണ് അനധികൃതമായി പരിപാടി നടത്തിയെന്ന് കാണിച്ച് രജിസ്റ്റർ ഡിജിപിക്ക് കത്ത് നൽകിയത്. ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ രജിസ്റ്റർ…

Read More

ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നതായാണ് സൂചന മൊഴി നൽകാതിരിക്കാൻ നവംബർ 25ന് ചില ഉദ്യോഗസ്ഥർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഒക്ടോബർ 14 മുതൽ സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ജയിൽ…

Read More