Headlines

റംസിയുടെ ആത്മഹത്യ: ജാമ്യം തേടി ഹാരിസ് കോടതിയെ സമീപിച്ചു

കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഹാരിസ് ജാമ്യാപേക്ഷ നൽകിയത്.   വിവാഹ വാഗ്ദാനത്തിൽ നിന്ന് ഹാരിസ് പിൻമാറിയതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. കേസിലെ ഏക പ്രതിയാണ് ഹാരിസ്. അറസ്റ്റിലായ ഇയാൾ ഒരു മാസമായി റിമാൻഡിലാണ്. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്….

Read More

‘ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിച്ചു’; ശബരിമല ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ

വിവാദങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തക‍ർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് സിപിഐഎമ്മും കോൺ​ഗ്രസും മനപൂർവ്വം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല. ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളുമാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും…

Read More

ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്; വി.മുരളീധരന്‍

  തിരുവനന്തപുരം: ഇരുപതാം തീയതി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയാണ്. ഈ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് തന്റെ തീരുമാനമെന്നും ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുൻമ്പത്തെപ്പോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്…കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ്…

Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശിനി

സംസ്ഥാനത്ത് ഒരു കോവിഡ‍് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂർ,പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Read More

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്?; രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ്…

Read More

കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

  കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായിയിലെ ഹാഷിം-സാബിറ ദമ്പതികളുടെ മകൻ അൻസബിന്റെ മൃതദേഹമാണ് ലഭിച്ചത്. എസ് എസ് എൽ സി പൂർത്തിയാക്കിയ അൻസിബ് പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കവെയാണ് അപകടം സംഭവിച്ചത്. ചെങ്ങളായി മുനമ്പത്ത് കടവിലാണ് ഞായറാഴ്ച വൈകുന്നേരം അൻസബിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമും പയ്യന്നൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാവിലെയോടെ മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ…

Read More

കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോൾ വിമാത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പതിമൂന്നു വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇത് പിതാവിനെ…

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്, 14 മരണം; 4156 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

പൊന്നേ മടങ്ങി വരൂ! കത്തിക്കയറി സ്വർണവില; വീണ്ടും സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. 800 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 1,05320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത…

Read More

മൂന്ന് മാസമായി ബില്ല് അടച്ചിട്ടില്ല; കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ബില്ല് അടക്കാതായതോടെ കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല. മൂന്ന് മാസമായി ബില്ല് കുടിശ്ശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ ഈ നടപടി. പണം ഉടൻ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം.ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. എ ഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എം വി ഡി എൻഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി…

Read More