Headlines

വയനാട് തിരുനെല്ലി വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് തിരുനെല്ലി അക്കാെല്ലിക്കുന്ന് വനഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.  

Read More

കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്

കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍…

Read More

നേപ്പാൾ ദുരന്തം: ഹിമപാളി 22 കിലോമീറ്റർ സഞ്ചരിച്ചത് 7 മിനിറ്റിൽ

  കഠ്മണ്ഡു ∙ ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ സഞ്ചരിച്ചത് അതിവേഗമെന്ന് കണ്ടെത്തൽ. ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. 0.56 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ളതാണ് ഹിമപാളിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ ഹിമപാളി 22 കിലോമീറ്റർ ദൂരം വെറും 7 മിനിറ്റുകൊണ്ട് സഞ്ചരിച്ച് റസുവഗന്ധി എന്ന സ്ഥലത്തെത്തി– മണിക്കൂറിൽ 187.5 കിലോമീറ്റർ വേഗം. അവിടെനിന്ന് ബെട്രാബട്ടി എന്ന സ്ഥലത്തേക്ക് 73 കിലോമീറ്റർ വേഗത്തിലും തുടർന്ന് 22 കിലോമീറ്റർ വേഗത്തിലും…

Read More

അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി സിഎംഎഫ്ആർഐ

അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്. കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ…

Read More

സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്; ജി സുധാകരൻ ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി

  ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ സ്വീകരണത്തിൽ പങ്കെടുക്കില്ല സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് വിട്ടു നിൽക്കൽ. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി.     ജി സുധാകരന് താക്കീതുമായി സിപിഐഎം നേരത്തെ രംഗത്തിയിരുന്നു. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത് നൽകിയത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം…

Read More

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു. ആർഎസ്എസ് താല്പര്യം കൂടി മുൻനിർത്തിയാണ് പാർട്ടി തീരുമാനം എന്നാണ് വിവരം. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം…

Read More

‘പണം പൂര്‍ണമായും കൊടുത്തിട്ടില്ല’; മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവന പദ്ധതി ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ

വയനാട് കുന്നമ്പറ്റയിലെ കോണ്‍ഗ്രസ് ഭവന പദ്ധതിക്കായുള്ള ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്ന് അടയാളപ്പെടുത്തിയ ബാനര്‍ ആണ് സ്ഥാപിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി ബോര്‍ഡ് വെക്കും എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ബാനറിന് താഴെ പണം പൂര്‍ണമായും കൊടുത്തിട്ടില്ല എന്നുമുണ്ട്. (Congress housing project in Wayanad) നേരത്തെ, മുണ്ടക്കൈ…

Read More

ഹയർ സെക്കൻഡറി ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

ഹയർ സെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്‌ടോബർ 10 (ഇന്ന്) രാവിലെ ഒൻപതു മുതൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ…

Read More

ബാച്ചുകളായി തിരിച്ച് ക്ലാസ്;സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി

  സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ . ബാച്ചുകളുടെ എണ്ണം കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് സ്വയം തീരുമാനിക്കം. എന്നാൽ അകലം പാലിക്കൽ നിർബന്ധമാണ്. മാസ്കുകൾ ക്ലാസ് ടീച്ചർമാർ തന്നെ ശേഖരിച് ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ ലക്ഷണങ്ങൾ ഉള്ളവർ…

Read More

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം ഇതിനായി മെട്രോ മലയാളയം ദിനപത്രം വെബ് പോർട്ടൽ നിങ്ങൾക്ക് അവസരമൊരുക്കുന്നു. നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ, ഉദ്ഘാടനം, വിവാഹം, മരണ വാർത്തകൾ തുടങ്ങിയവ ഇനി നിങ്ങൾക്ക് അയക്കാം കച്ചവടക്കാർ, സർക്കാരിതര ജീവനക്കാർ, ഡിഗ്രി വിദ്യാത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്കെല്ലാം ഇതിൽ പങ്കുചേരാം ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പ്രദേശത്തെ അഡ്മിനാകാനും, റിപ്പോർട്ടറാകാനുമായി താഴെ കാണുന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്യേണ്ടതാണ്. അഡ്മിനാകാനും , റിപ്പേർട്ടറാകാനും താൽപര്യമുള്ളവർ മാത്രമേ ഗ്രൂപ്പിൽ ജോയിൻ്റ്…

Read More