കെഎസ്ആർടിസിയിലെ കൊവിഡ് വ്യാപനം: സർവീസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി

  കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും വകയില്ല. സർവീസുകൾ സുഗമമായി നടക്കും. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സർവീസുകളിൽ ഉപയോഗിക്കുന്നുണ്ട്. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളിൽ നാലോ അഞ്ചോ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതു കൊണ്ട് സർവീസ് മുടങ്ങില്ല. സർവീസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർ അധികമാണെന്നും മന്ത്രി…

Read More

രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം

പൊതുഗതാഗതം:പൊതുപരീക്ഷകൾ അനുവദിക്കും* തിരുവനന്തപുരം: രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം. രോഗസ്ഥിരീകരണ നിരക്കിൽ തദ്ദേശസ്ഥാപനങ്ങളെ എ (രോഗസ്ഥിരീകരണ നിരക്ക്‌ എട്ടിൽ താഴെ), ബി (8 മുതൽ 20 വരെ), സി (20 മുതൽ 30 വരെ), ഡി (30നു മുകളിൽ) വിഭാഗങ്ങളായി തിരിച്ചാണ്‌ ഇളവുകൾ. ‘ഡി’ വിഭാഗത്തിൽ മുപ്പൂട്ട്‌ തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും സംസ്ഥാന–-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും എല്ലായിടത്തും മാനദണ്ഡങ്ങൾ പാലിച്ചുപ്രവർത്തിക്കാം. ഇളവുകൾ മിതമായ പൊതുഗതാഗതം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ….

Read More

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറ; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി; സിപിഒ ശശിധരനെതിരെ അച്ചടക്കനടപടിയില്ല

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. സുജിത്ത് വിഎസിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത്ത് വിഎസിന്റെ ആരോപണം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സുജിത്തിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക്…

Read More

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും, പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായേക്കാം: സന്ദീപ് വാര്യർ

ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നീതീഷ് – മോദി സഖ്യം ആധികാരിക വിജയം നേടിയത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. എത്തുകയാണ്. എന്നാൽ കോൺഗ്രസിന്റെ തോൽ‌വിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്ന് സന്ദീപ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.97 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.37

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

വിതുരയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; വിമർശനവുമായി കെജിഎംഒഎ

വിതുര ആശുപത്രിയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ( കെജിഎംഒഎ). ഒരു കൂട്ടം വിധ്വംസകപ്രവർത്തകർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് മൂലം ആദിവാസി യുവാവിന്റെ വിലപ്പെട്ട ജീവൻ പൊലിയുന്ന സ്ഥിതിയുണ്ടായി. ആശുപത്രി പരിസരത്ത് അതിക്രമിച്ചു കയറിവർ ഉത്തരവാദിത്തപ്പെട്ടവരുടെ ജോലി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ഇത്തരം നീച പ്രവർത്തികളാൽ ജീവനക്കാർ മാനസികമായി തകരുകയും അപമാനിതരാവുകയും ചെയ്‌തെന്നും തിരുവനന്തപുരം കെജിഎംഒഎ…

Read More

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്

ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഡിസംബര്‍ എട്ടിന്. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. കേസിലെ 9 പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍…

Read More

’10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ UDF ന് ഒപ്പമാണ്’; രമ്യ ഹരിദാസ്

10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ UDF ന് ഒപ്പമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ്. 10 വർഷത്തെ ഭരണം നഷ്ടപ്പെടുമെന്ന ചിന്ത ഇടതുപക്ഷത്തെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടെന്നും അതിന്റെ ബാക്കി ആയിരുന്നു മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവും അതിനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി എത്തിയത്തുമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. മുതിർന്ന നേതാവ് സഖാവ്. A. K. ബാലന്റെ സംസാരം.നാട്ടിൽ കലാപം ഉണ്ടാവും എന്ന് ഭയപ്പെടുത്തി പൊതു…

Read More

സൈഡ് തരാത്തതിന്റെ കലി തല്ലിതീര്‍ക്കാന്‍ ഹോട്ടലിലെത്തി; ഗുണ്ടയ്ക്ക് ആളുമാറി; നാലുപേരെ ആക്രമിച്ചതില്‍ കേസ്

ആലപ്പുഴ ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം.ആളു മാറിയുള്ള ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലില്‍ അതിക്രമം കാട്ടിയത്. ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററന്റിലാണ് ഗുണ്ടാ അക്രമണമുണ്ടായത്. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനാണ് ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തിയത്.ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉള്‍പ്പടെ മര്‍ദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്….

Read More

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

ഡൽഹി: അനധികൃത കുടിയേറ്റത്തിൽ നടപടി കടുപ്പിക്കാൻ കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം. സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്, രേഖകൾ പരിശോധിച്ച്, നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണം. ഇതിന് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്ന് അമിത് ഷാ നിർദേശം നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ 9-ാമത് ദ്വിദിന ദേശീയ സുരക്ഷാ…

Read More