മനുഷ്യനെ കൊല്ലാത്ത റോഡ് വേണം, കേരളം നമ്പർ 1 എങ്കിൽ മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുത്’: റോഡുകളിലെ കുഴിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയത്. റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല….

Read More

ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേന നടത്തിയത് നരഹത്യയെന്ന് മമതാ ബാനർജി

  പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമത ആരോപിച്ചു കൂച്ച് ബിഹാറിലെ സിൽകൂച്ചി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ…

Read More

എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ അഭ്യൂഹങ്ങൾക്കൊടുവിൽ പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. വികാരാധീനനായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. 15 വയസ്സ് മുതൽ കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണമെന്നാഗ്രഹിച്ച ഒരാളായിരുന്നു. പാർട്ടിയിൽ കണ്ടുവരുന്ന സംഭവങ്ങളും സംഭവവികാസങ്ങളും വർഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. സ്വാതന്ത്ര്യ…

Read More

നടനും പിന്നണി ഗായകനുമായ സീറോ ബാബു നിര്യാതനായി

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964 മുതലാണ്.

Read More

കടക്കെണി; ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ദുബായ്: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ, യു.എ.ഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു.   വര്‍ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.   പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം…

Read More

‘കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ സമരം കടുപ്പിച്ച് സിജെപി’; പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ നിർത്തിവച്ചു

  ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധത്തെ ചൊല്ലി പാർലമെൻ്റിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തി വച്ചു. കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്.     തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. ജന്തര്‍ മന്തറില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ലെന്ന്…

Read More

റീ പോളിംഗ്;തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു

റീ പോളിംഗ് നടക്കുന്ന ബത്തേരി നഗര സഭയിലെ തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു. 254 പുരുഷൻമാരും 268 സ്ത്രീകളും 12 മണി വരെ വോട്ട്  ചെയ്തു.

Read More

ചില കാര്യങ്ങൾ പറയാനുണ്ട്: മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാന്‍ യുവാവിന്റെ ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലാവൂർ സ്വദേശി മിനി മോൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൂവച്ചൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയായിരുന്നു സംഭവം. പുതുതായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന പരിപാടിയാണ് സ്‌കൂളിൽ സംഘടിപ്പിച്ചത്. പരിപാടിയ്‌ക്കെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറിയതിന് പിന്നാലെ മിനി മോനും അതിക്രമിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായി ഒരാൾ വേദിയിലേക്ക് കയറുന്നതു കണ്ട പോലീസുകാർ ബിനുവിനെ തടഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് ഇയാൾ…

Read More

24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4187 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഇന്നും നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4187 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23,446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,38,270 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം പതിനാറ് കോടിയിലേറെ പേർ ഇതിനോടകം കൊവിഡ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതിനോടകം 49 ലക്ഷത്തിലധികം പേർക്കാണ്…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തും. ഇവിടെ നിന്ന് ഉച്ചയോടെ ജന്മനാടായ പൊന്നൂക്കരയിലേക്ക് റോഡ് മാർഗം എത്തിക്കും പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനം നടക്കും. വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകൾ. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു മന്ത്രി കെ രാജൻ എന്നിവർ പങ്കെടുക്കും. പ്രദീപിന്റെ ഭാര്യ…

Read More