വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇന്ന്…

Read More

ദക്ഷിണാഫ്രിക്കക്ക് ജയിക്കണം, ഇന്ത്യക്ക് പരമ്പര തൂത്തുവാരണം; നാലാം ടി20 പൊടിപാറും

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്‌നൗവില്‍ വൈകുന്നേരം ഏഴിന് നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ടും ദക്ഷിണാഫ്രിക്ക ഒരു മത്സരവും വിജയിച്ചിട്ടുണ്ട്. അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. എന്നാല്‍ ഈ മത്സരം വരെ കാത്തുനില്‍ക്കാതെ പരമ്പര സ്വന്തമാക്കണമെന്ന മോഹവുമായി ഇന്ത്യയും പരമ്പര സമനിലയാക്കി അവസാന മത്സരം വരെ പൊരുതണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദക്ഷിണാഫ്രിക്കയും ഫീല്‍ഡിലെത്തുമ്പോള്‍ മത്സരം താപാറുന്നതാകുമെന്ന് തീര്‍ച്ച. സൂര്യകുമാര്‍ യാദവും സംഘവും ധര്‍മ്മശാലയിലേതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്…

Read More

രോഗമുക്തി നിരക്ക് കുറവല്ല; കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റേത് ശരിയായ സമീപനമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരലം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളം സ്വീകരിച്ച സമീപനം ശരിയാണെന്ന് ഓർമപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്കുള്ളത്   കൊവിഡിനെ സ്വതന്ത്രമായി വിടാനും ആയിരങ്ങൾ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചത്. വ്യാപനത്തിന്റെയും പകർച്ചയുടെയും ഗ്രാഫ് കുറച്ചു കൊണ്ടുവരാൻ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ചില ഘട്ടങ്ങളിൽ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലിൽ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച് നിർത്താനും സാധിച്ചു. വ്യാപന…

Read More

മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. മഞ്ചേരി…

Read More

കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഏഴാംചിറ, സഹൃദയ ഗ്രന്ഥശാല കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും, വനിതാവേദി രൂപീകരണവും ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനംചെയ്തു. സഹൃദയ ഗ്രന്ഥശാല പ്രസിഡന്റ്‌ ഷിജു സി ആർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജു സ്വാഗതം പറഞ്ഞു,കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അരുൺ ദേവ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈത്തിരി താലൂക്ക് എക്‌സി. അംഗം എ. കെ. മത്തായി, വാർഡ്…

Read More

മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ ആണവായുധം പ്രയോഗിക്കപ്പെടുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

മോസ്‌കോ: യുക്രൈനില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ ആണവായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാം ലോക മഹായുദ്ധം നടക്കുകയാണെങ്കില്‍, അതില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെടുമെന്നും അത് വിനാശകരമാകുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. യുക്രൈനിനെ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തവന്‍മാര്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും റഷ്യ ആക്രമണം ശക്തമായി…

Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച…

Read More

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇടുക്കി രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയാക്കിയ ശേഷമാകും റിപ്പോർട്ട് വാങ്ങുക വിശദമായ ചർച്ചകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായ ധനമായി നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ…

Read More

രാജ്യസഭയിൽ ഇന്നും ബഹളം: മൂന്ന് ആംആദ്മി എംപിമാരെ സസ്‌പെൻഡ് ചെയ്തു

കാർഷിക നിയമത്തെ ചൊല്ലി രാജ്യസഭയിൽ ഇന്നും ബഹളം. സഭ ചേർന്നയുടനെ ആം ആദ്മി എംപിമാരാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ഇതോടെ സഭ 9.40 വരെ നിർത്തിവെച്ചു. തുടർന്ന് സഭ ചേർന്നപ്പോൾ മൂന്ന് എഎപി അംഗങ്ങളെ ഇന്നത്തേക്ക് സസ്‌പെൻഡ് ചെയ്തതായി രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു സഭയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാകാതെ നിന്ന അംഗങ്ങളെ ബലംപ്രയോഗിച്ചാണ് പുറത്താക്കിയത്. കർഷക പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 15 മണിക്കൂർ അനുവദിക്കണമെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ…

Read More