വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണം. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണം. എല്ലാ RTO മാരും സെപ്റ്റംബർ 3 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന…

Read More

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം തരംഗമെന്നും ഐസിഎംആർ അറിയിച്ചു. മൂന്നാം തരംഗത്തിൽ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കൂടും. നേരത്തെ ഐഎംഎയും മുന്നറയിപ്പ് നൽകിയിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൂടുതൽ അപകടകരമാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യവ്യാപക തരംഗമായിരിക്കും വരാൻ പോകുന്നതെങ്കിലും…

Read More

അസമിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോൺഗ്രസിനെ കടന്നാക്രമിച്ച് അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ച കോൺഗ്രസ് സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചെന്നും മേഖല സമാധാനത്തിലേക്ക് മടങ്ങിയത് ബിജെപിയുടെ കാലത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ ഭാസ്കർ വർമൻ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലേക്ക് വീണ്ടും അസം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ നൽകാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യായിരം കോടി രൂപയുടെ പദ്ധതികൾക്കാണ് അസമിൽ…

Read More

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

കൊച്ചി: നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം  

Read More

വയനാട് ജില്ലയില്‍ 743 പേര്‍ക്ക് കൂടി കോവിഡ്:305 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 305 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.74 ആണ്. 729 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍ പോസിറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40258 ആയി. 30779 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8634 പേരാണ് ചികിത്സയിലുള്ളത്….

Read More

യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം; കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം

കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം. കണ്ണൂർ മലപ്പട്ടം കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളി. യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം. എൽഡിഎഫ് സ്ഥാനാർത്ഥി എം. വി.ഷിഗിന വിജയിച്ചു. കണ്ണൂർ കണ്ണപുരത്തും യുഡിഎഫ് പത്രിക തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ ജയംനേടി. കണ്ണപുരം വാർഡ് 10 തൃക്കോത്ത് പ്രേമ സുരേന്ദ്രനാണ് ജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ ഗ്രേസിയുടെ പത്രിക തള്ളി. ഇതോടെ കണ്ണപുരത്തും മലപ്പട്ടത്തും എതിരില്ലാതെ ജയം മൂന്നായി….

Read More

വിമാനം വൈകി, ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി; ഐപിഎൽ ഫൈനലിനു തലേന്ന് യാത്ര ചെയ്യേണ്ടി വന്ന ആദ്യ ടീം

  അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിന് ഇറങ്ങും മുൻപേ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. വടക്കേ ഇന്ത്യയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ന്യൂ ചണ്ഡീഗഢിൽ നിന്നുള്ള വിമാന സർവീസുകൾ വൈകിയതോടെ ശനിയാഴ്ച രാത്രി വൈകിയാണ് ഗുജറാത്ത് ടീമിന് അഹമ്മദാബാദിൽ എത്താനായത്. ഇതോടെ ഫൈനലിന് മുന്നോടിയായി ടീമിന് ഒരുങ്ങാന്‍ 24 മണിക്കൂറില്‍ താഴെ സമയം മാത്രമേ ലഭിക്കൂ.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് എലിമിനേറ്റർ മത്സരം നടന്ന ന്യൂ ചണ്ഡീഗഡില്‍ നിന്നു ഗുജറാത്ത് ടീമിന്‍റെ യാത്ര ക്രമീകരിച്ചിരുന്നത്. പക്ഷേ…

Read More

ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെട്ട 36 ക്രിമിനൽ കേസുകൾ

എംപിമാരും എംഎൽഎമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചതെന്ന് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 കേസുകളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിൽ…

Read More

‘മുഖ്യമന്ത്രിയും സിപിഐഎമ്മും 2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയിൽ, പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണ്’: വി ഡി സതീശൻ

2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടകംപള്ളി തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു, ഞാൻ പേടിച്ച് പോയി.2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് ഇവർക്ക്. അതിൻ്റെ വിഭ്രാന്തിയാണ് കാണിച്ച് കൂട്ടുന്നതൊക്കെയും. അയ്യപ്പ സംഗമവും മോഹൻലാലിനുള്ള സ്വീകരണവും ഉൾപ്പെടെ കോടികളെറിഞ്ഞ് നടത്തുകയാണ്. പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണെന്ന് വി.ഡി.സതീശൻ. സ്വർണപ്പാളി കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് പ്രതിയെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ ആരും ഇതുവരെ കേസ് കൊടുത്തില്ല. ശബരിമലയിലെ സ്വര്‍ണകൊള്ള…

Read More

ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനിയും

മാനന്തവാടി: കോവിഡിനിടെ ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പ പാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു

Read More