പുതിയ KPCC ലിസ്റ്റിൽ PV അൻവർ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ, പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ യോഗ്യനാണ്; പി സരിൻ
കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാൽ പുതിയ കെപിസിസി പട്ടികയിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ രംഗത്തെത്തി. പുതിയ KPCC ലിസ്റ്റിൽ ഒരാളൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ. PV അൻവർ എന്തുകൊണ്ടും ഈ ലിസ്റ്റിൽ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താൻ യോഗ്യനാണ് എന്നാണ് സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. കെപിസിസി ഭാരവാഹികളുടെ…
