Headlines

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബെംഗളുരു എഫ്.സി തങ്ങളുടെ ആറാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബെംഗളുരു എഫ്.സി തങ്ങളുടെ ആറാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായ ഈ മൂന്നാം ജയത്തോടെ ബെംഗളുരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ ഒരു കളിയും ജയിക്കാന്‍ കഴിയാത്ത ഒഡീഷ അഞ്ചാം തോല്‍വിയോടെ 10ാം സ്ഥാനത്തു തുടര്‍ന്നു. ബെംഗളുരുവിനു വേണ്ടി സുനില്‍ ഛെത്രി (31) ക്ലെയ്്റ്റണ്‍ സില്‍വ (79) എന്നിവരും ഒഡീഷയുടെ ഏക ഗോള്‍ സ്റ്റീവന്‍ ടെയ്‌ലറും (71) നേടി. കടലാസില്‍…

Read More

യമൻ ജയിലിലെ മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; പ്രതീക്ഷയോടെ കുടുംബം

യമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു. നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ യമനിലെ പരമോന്നത നീതിപീഠം ആയ ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുകയായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യൽ കൗൺസിലിന് മുന്‍പാകെ…

Read More

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം; ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഭർതൃവീടിന് 200 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം…

Read More

കൂടത്തായി കേസ് പ്രതി ജോളിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഷാജു ഹർജി ഫയൽ ചെയ്തു

  കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായുള്ള വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കോടതിയിൽ ഹർജി നൽകി. ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് ഷാജു വിവാഹമോചന ഹർജിയിൽ പറയുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു. ഇങ്ങനെയൊരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ തൻരെ ജീവന് ഭീഷണിയാകുമെന്നും ഷാജു പറയുന്നു

Read More

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി ജി രാജു, രാജു ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ എതിര്‍പ്പറിയിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. നേരത്തെ ഇത്തരം സാഹചര്യം ഉണ്ടായപ്പോള്‍ കരട് വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ( നിയമ നിര്‍മാണ) കമ്മീഷന്‍…

Read More

പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട്, കാണാതായി

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസം സൃഷ്ട്ടിക്കുണ്ട്. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഒമിക്രോണിനെതിരെ പുതിയ വാക്‌സിന്‍; നൂറു ദിവസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോഎന്‍ടെകും

  ന്യൂയോര്‍ക്ക്: കൊവിഡ്-19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും അറിയിച്ചു. പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും അതിനാല്‍ നൂറു ദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം…

Read More

24 മണിക്കൂറിനിടെ 13,405 പേർക്ക് കൂടി കൊവിഡ്; 235 പേർ മരിച്ചു

  രാജ്യത്ത് 15,000ത്തിലും താഴെയെത്തി കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,405 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറഇനിടെ 34,226 പേർ രോഗമുക്തി നേടി. 235 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,81,075 പേരാണ് ചികിത്സയിൽ കഴിയുന്നത് രാജ്യത്ത് ഇതിനോടകം 4,21,58,510 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്….

Read More