Headlines

ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് മാണി സി കാപ്പൻ യു.ഡി.എഫിലേക്ക്

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായിൽ ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കൊടുവിൽ മാണി സി കാപ്പാൻ യു.ഡി.എഫിലേക്ക് മാറുകയാണ്. എൻ.സി.പി ഇടതുമുന്നണി വിടുകയാണെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. രാഷ്ട്രിയ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്….

Read More

അതിദാരിദ്ര്യം ലഘൂകരിക്കും, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തും; സുപ്രധാന തീരുമാനങ്ങളുമായി ആദ്യ മന്ത്രിസഭാ യോഗം

  അതിദാരിദ്ര്യ ലഘൂകരണം പ്രവർത്തികമാക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വിശദമായ സർവേ നടത്തുക, ക്ലേശ ഘടകങ്ങളെ നിർണയിക്കുക. അതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിലെ രണ്ട് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പാർപ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സർക്കാരാണ്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം പൂർത്തീകരിക്കാൻ വിവിധ പദ്ധതികൾ. മറുഭാഗത്ത് ജപ്തി നടപടികളൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ. ഇതൊഴിവാക്കാൻ…

Read More

പി എം ശ്രീ പദ്ധതി, സിപിഐ നിലപാട് നല്ല കാര്യം, ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു: സണ്ണി ജോസഫ്

പി എം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യം. ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷം. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പ്. സിപിഐയെ കബളിപ്പിക്കാൻ സിപിഐഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്റെ ചിരിച്ചുകൊണ്ടുള്ള…

Read More

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation) തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെയും ആദരിച്ചു

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation) തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെയും ആദരിച്ചു ബത്തേരി എം.ബി.ടി. നന്മ ഫൗണ്ടേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെയും, ബേക്കറി അസോസിയേഷൻ്റെയും,സ്റ്റുഡൻസ് പോലീസ് കേഡറ്റിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. സുൽത്താൻ ബത്തേരി Dysp  ബെന്നി P ഉൽഘടനം നിർവഹിച്ചു സുൽത്താൻ ബത്തേരി മുൻസിപ്പൽ,ചെയർമാൻ T K രമേശൻ വിശ്ഷ്‌ട…

Read More

നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്

അമ്മയുടെ ചേതനയറ്റ കൈകൾക്കുള്ളിൽ നിന്ന് ശനിയാഴ്ച പുലർച്ചെ പുറത്തെടുക്കുമ്പോൾ ഒമറിന്റെ കുഞ്ഞുകാലിൽ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയിൽ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തിൽ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാൻ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പൽ അടക്കിപ്പിടിച്ച് കിടക്കയുടെ അറ്റത്ത് അവന്റെ അച്ഛനിരിക്കുന്നുണ്ട്. ഈ കുഞ്ഞല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല മുഹമ്മദ് അൽ ഹദീദി എന്ന മുപ്പത്തിയേഴുകാരൻ പുലമ്പുന്നു….

Read More

‘വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്’; വിമർശിച്ച് സമസ്ത മുഖപത്രം

  സർക്കാരിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയമെന്ന് മുഖപ്രസംഗത്തിൽ വിമർശനം. ബജറ്റിലെ ഈ പ്രഖ്യാപനം വെറും നികുതി പരിഷ്കരണമെന്ന വാദത്തിൽ ഒതുക്കാനാവില്ലെന്നും സുപ്രഭാതം വിമർശിക്കുന്നു. ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം കൈകോർത്തു നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് സുപ്രഭാതത്തിൽ പറയുന്നു.     മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുവരുന്നത് അത്യന്തം നിർഭാഗ്യകരമാണ്….

Read More

സല്‍മാന്‍ രാജകുമാരന് അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്; യുദ്ധവിമാനങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. വൈറ്റ് ഹൗസില്‍ ഊഷ്മളമായ വരവേല്‍പ്പാണ് കിരീടാവകാശിക്ക് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. ആയുധ കരാര്‍ ഉള്‍പ്പെടെ സുപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. 7 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഹൃദ്യമായ വരവേല്‍പ്പ് ആണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിരീടാവകാശിയെ സ്വീകരിച്ചു….

Read More

ബാ​ബു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി

പാലക്കാട്: ചെ​റാ​ട് മ​ല​യി​ല്‍​നി​ന്ന് ബാ​ബു എ​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഋ​തീ​ജി​നെ സ്ഥ​ലം​മാ​റ്റി. വി​യ്യൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​നം ഇ​ല്ലാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​അ​നൂ​പ് പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ ക​ഞ്ചി​ക്കോ​ട്ടേ​ക്കും ക​ഞ്ചി​ക്കോ​ട് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ പാ​ല​ക്കാ​ട്ടേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ബാ​ബു​വി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥലംമാറ്റം.

Read More

അമേരിക്കയെ പാഠം പഠിപ്പിക്കും, ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ട്’;മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കില്‍ തങ്ങള്‍…

Read More

‘ഓക്കേ ബൈ’; ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര. ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്…

Read More