Headlines

പിഎം ശ്രീ: പിണറായി സര്‍ക്കാര്‍ സ്‌കൂളുകളെ ആര്‍ എസ് എസ് ശാഖകളാക്കും; സണ്ണി ജോസഫ് എംഎല്‍എ

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍. ഘടകകക്ഷി മന്ത്രിമാരും സിപിഐഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നതിന് ഏറ്റവും വലിയ തെളിവ്.മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി…

Read More

കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ മരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇരുവരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Read More

ശസ്ത്രക്രിയക്ക് ശേഷവും പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനില ഗുരുതരമായി തുടരുകയാണ് ഡൽഹിയിലെ സൈനികാശുപത്രിയിലാണ് മുൻ രാഷ്ട്രപതി ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിൽ പ്രണാബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു

Read More

സൂര്യയുടെ ‘ജയ് ഭീം’ നവംബർ 2 ന്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ

ചെന്നൈ: സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘ജയ് ഭീ’മിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ദീപാവലി റിലീസ് ആയി നവംബർ 2ന് ചിത്രം എത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ…

Read More

കേരളത്തിൽ നിക്ഷേപ സൗഹൃദ സാഹചര്യം; കിറ്റെക്സിന് പരോക്ഷ വിമർശനവുമായി വ്യവസായ മന്ത്രി

  കേരളത്തിൽ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റെക്സിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. തെലങ്കാന സര്‍ക്കാരിനേയും മന്ത്രി വിമർശിച്ചു. തെലങ്കാനയിലെ വാറംഗിലിൽ വസ്ത്രനിർമാണ കമ്പനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മന്ത്രി വിവരിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകൾ പാലിച്ച് നല്ല രീതിയിൽ മുന്നോട്ടു പോകാം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന്…

Read More

ഇന്ന് 1968 പേർക്ക് കൊവിഡ്, 1737 പേർക്ക് സമ്പർക്കത്തിലൂടെ; 1217 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78…

Read More

4 കിലോഗ്രാം ഭാരമുള്ള പോളിസ്റ്റിക് കിഡ്ണി ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് VPS ലേക്‌ഷോര്‍ ആശുപത്രി

കേരളത്തിൽ ആദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനിൽ 30 സെന്‍റീമീറ്റർ നീളത്തിലുള്ള പോളിസ്റ്റിക് കിഡ്ണിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസ്റ്റിക് കിഡ്ണി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി….

Read More

മന്ത്രി കെ കൃഷ്ണന്‍കുട്ടി ഒരു മാതൃകയാവുമോ? ഇനി മത്സരിക്കില്ലെന്ന പ്രഖ്യാപനം ആരൊക്കെ നടത്തും?

സംസ്ഥാനത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിറ്റൂര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായ കെ കൃഷ്ണന്‍ കുട്ടി ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇനി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തനിക്ക് പ്രായമായെന്നും, ഇനി വിശ്രമം ആവശ്യമാണെന്നുമാണ് കൃഷ്ണന്‍ കുട്ടിയുടെ നിലപാട്. ചിറ്റൂരിന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ച പേരാണ് കെ കൃഷ്ണന്‍ കുട്ടിയുടേത്. ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് എന്ന നിലയിലും കര്‍ഷക പ്രതിനിധി എന്ന നിലയിലും ശ്രദ്ധേയനായ കെ കൃഷ്ണന്‍ കുട്ടിയും കെ അച്യുതനുമായിരുന്നു ചിറ്റൂരില്‍ എം എല്‍ എയായിരുന്നു. യു ഡി…

Read More

‘മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്ന് 11 ലക്ഷം കടം വാങ്ങി, ബന്ധുനിയമനത്തിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’; വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് കെ ടി ജലീൽ

വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് മുൻ മന്ത്രി കെ ടി ജലീൽ. മന്ത്രി ആയ സമയത്ത് ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുർആൻ പിടിച്ച്‌ സത്യം ചെയ്യുന്നതായി കെടി ജലീൽ പറഞ്ഞു. വ്യാജ പ്രചാരണമാണ് പി കെ ഫിറോസ് നടത്തിയതെന്നും, മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്നാണ് 11 ലക്ഷം രൂപ കടം വാങ്ങിയതെന്നും ജലീൽ വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ്…

Read More

സ്വർണ്ണക്കടത്ത്; സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് എന്‍ ഐ എയും കസ്റ്റംസും ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി. ആര്‍ക്കെതിരെയാണ് അന്വേഷണം എന്നത് പ്രശ്‌നമല്ല. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ. ശിവശങ്കരനെതിരായ ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ചെയ്തത് ശരിയോ തെറ്റോ എന്നാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണം ഒരിക്കലും പ്രഹസനമാകില്ല തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍ ഐ എയും കള്ളക്കടത്തുമായി ബന്ധപ്പെട്ട…

Read More