രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകൾ

  രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. ഖഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി പ്രതിദിന കൊവിഡ് മരണം മൂവായിരം പിന്നിട്ടു. 3293 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,97,267 ആയി ഉയർന്നു 1,48,17,371 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം…

Read More

തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കു. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം…

Read More

‘ദേവസ്വം മന്ത്രി രാജിവെക്കണം, പ്രതിഷേധം തുടരും’; നിയമസഭ ഇന്നും പ്രക്ഷുബ്ധം

ശബരിമല സ്വർ‌ണ്ണപ്പാളി വിവാ​ദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചാണ് പ്രതിഷേധം. കട്ടിളപ്പടി കൂടി കടത്തി എന്ന ആരോപണം വന്നിരിക്കുന്നു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ കാര്യങ്ങൾ ഉന്നയിക്കാൻ ശരിയായ രീതിയുണ്ടെന്നും നോട്ടീസ് ഉന്നയിക്കാമല്ലോയെന്നും മന്ത്രി എംബി രാജേഷ് പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിച്ചു. ‌ശരിയായ രീതിയിൽ കാര്യങ്ങളിൽ ഭയമുണ്ടെന്നല്ലേ ഇത്…

Read More

സോണിയ ഗാന്ധി ആശുപത്രി വിട്ടു

നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.സോണിയ ഗാന്ധിയെ ഞായറാഴ്ചയാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് നൽകിയിരുന്നത്. അതേസമയം, ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ…

Read More

വിഴിഞ്ഞത്തെ വിദേശനിക്ഷേപം LDFന്റെ നേട്ടമെന്ന് ദേശാഭിമാനി; പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ വാർത്ത നീക്കി

  വിഴിഞ്ഞത്തെ വിദേശനിക്ഷേപം എൽഡിഎഫിന്റെ നേട്ടമെന്ന് ദേശാഭിമാനിയിൽ വാർത്ത. ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എൽഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. എന്നാൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ആശങ്ക പ്രകടിപ്പിചിരുന്നു. പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ ദേശാഭിമാനി വെബ് സൈറ്റിൽ നിന്ന് വാർത്ത നീക്കി.     ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എൽഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമെന്നാണ് വർത്തയിൽ പറയുന്നത്. വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ്…

Read More

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം. 2023 മേയ് 3നാണ് മണിപ്പൂരിൽ ‌മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. അടുത്ത 3 മണിക്കൂറില്‍…

Read More

കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ ഒമ്പതാം വട്ട ചർച്ച ഇന്ന്

കാർഷിക നിയമങ്ങൾക്കെതിരെ സമരം തുടരുന്ന കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാരിന്റെ ഒമ്പതാം വട്ട ചർച്ച ഇന്ന് നടക്കും. ഇരു വിഭാഗവും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറില്ലാത്തതിനാൽ ചർച്ച പരാജയപ്പെടാനാണ് സാധ്യത. അതേസമയം തുറന്ന മനസ്സോടെയാണ് ചർച്ചയെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു കർഷക സമരത്തിൽ ഇടപെടാൻ സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ച ശേഷം നടക്കുന്ന ആദ്യത്തെ ചർച്ചയാണിത്. സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമിതിയിൽ നിന്ന് ഇന്നലെ ഭൂപീന്ദർ സിംഗ്…

Read More

കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് യുവതിയും നാല് വയസ്സുകാരൻ മകനും മരിച്ചു

കൊയിലാണ്ടി നന്ദിയിൽ യുവതിയും മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ(28), മകൻ നാല് വയസ്സുകാരൻ കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം അട്ടവയൽ മനുലാലിന്റെ ഭാര്യയാണ് മരിച്ച ഹർഷ. കൊല്ലച്ചിറക്ക് സമീപം തളിക്ഷേത്രത്തിനടുത്ത് വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്.

Read More

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടി ഒറ്റപ്പെട്ട മഴ ലഭിക്കും; കനത്ത കാറ്റിനും സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും. മധ്യകേരളത്തിൽ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Read More