ഫെയ്‌സ്ബുക് ലൈവിലൂടെ സഹപാഠിയെ വെടിവച്ചു കൊന്ന് ഒൻപതാം ക്ലാസുകാരൻ; പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
മനില (ഫിലിപ്പീൻസ്) ∙ പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊന്നു; ക്ലാസ് മുറികളിലേക്കു തുരുതുരാ വെടിയുതിർത്തു. ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം. അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത്, സ്വയം വെടിവച്ച ശേഷം അഞ്ചാംനിലയിൽനിന്നു ചാടി ജീവനൊടുക്കി.ശരീരത്തിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണു ഫെയ്സ്‌ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തിയത്. അക്രമിയുടെ ഗെയിമിങ്, ചാറ്റ് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പീൻസിലെ സ്‌കൂളുകളിൽ രണ്ട് മാസത്തിനിടെ വിദ്യാർഥികൾ നടത്തുന്ന രണ്ടാമത്തെ വെടിവയ്‌പാണിത്.സാമ്പോവാങ്ക നഗരത്തിലെ അറ്റിനിയോ ഡി സാമ്പോവാങ്ക…
