Headlines

‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം…

Read More

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം സ്ഫോടനം

പശ്ചിമേഷ്യയിൽ സമാധാന ചർച്ചയ്ക്ക് വഴി തെളിഞ്ഞിട്ടും അയവില്ലാതെ ആക്രമണം. അമേരിക്കയും ഇസ്രയേലും ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്‌ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് പരുക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്ലാന്റിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ഐഎഇഎ പറഞ്ഞു.അതേസമയം, സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്….

Read More

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധിച്ച് മരിച്ചു; ആയിരങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ. ജൂലായ് 16ന് മരണപ്പെട്ട ഗുജറാത്ത് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകളിൽ വൈറസ് പടർന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആൾദൈവം കൊവിഡ് ബാധയേറ്റ് മരണപ്പെട്ട വിവരം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമൊദി അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ, ഇദ്ദേഹം തുപ്പി…

Read More

ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Read More

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളം പ്രസംഗം ബഹിഷ്‌കരിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ കിരാത ശ്രമങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന്…

Read More

ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

  കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയില്‍ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കല്‍ അനിവാര്യമായി മാറിയത്….

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More

കോഴിക്കോട് ബീവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം

  കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു. ലോറി അടിച്ചുതകർത്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത പ്രതികൾ കീഴടങ്ങി; സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ച് കോൺഗ്രസ്

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികളായ കോൺഗ്രസുകാർ കീഴടങ്ങി. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണ് വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ കീഴടങ്ങിയത്. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളാണ് കീഴടങ്ങിയത്. സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവർ നടൻ ജോജുവിന്റെ കോലം കത്തിച്ചു. പ്രതികളെ ഉടൻ തന്നെ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകും. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ…

Read More

ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്തു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിക്ക് ജാമ്യം, പ്രതിഷേധിച്ച് വിദ്യാർഥികൾ

  തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് പ്രതിഷേധം. നൂറോളം വിദ്യാർഥികളാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി.   വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷം എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ…

Read More