അഡ്മിൻ / റിപ്പോർട്ടർ അവസരം

മെട്രോ മലയാളം ദിനപത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ വാട്സാപ്പ് അഡ്മിൻ / റിപ്പോർട്ടർ അവസരം. നിങ്ങളുടെ നാട്ടിലെ വാർത്തകൾ നൽകുന്ന തോടൊപ്പം നല്ലരു വരുമാന മാർഗ്ഗവും പ്രതീക്ഷിക്കാം. അഡ്മിനാകാൻ താൽപര്യമുള്ളവർ മാത്രം താഴെ കാണുന്ന ലിങ്കിൽ കയറുക    

Read More

ആണവഗവേഷകന്‍ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു

അറ്റോമിക്ക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനും ആണവഗവേഷകനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഡോ. ബസു ഇന്ത്യയിലെ ആണവ പദ്ധതികള്‍ക്കായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തിലും ബസുവിന്റെ സംഭാവനയുണ്ട്. 2014…

Read More

സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ കരിയർ ഗൈഡൻസ് വെബ്ബിനാർ ഈ മാസം 4 ന് നടക്കും

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി സർവജന സ്കുളിൽ കരിയർ ഗൈഡൻസ് വെബ്ബിനാർ ഈ മാസം 4 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭ, ഗവ. സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി (വയനാട് ) കരിയർ ഗൈഡൻസ് യൂണിറ്റ്, സ്കൂൾ പൂർവ്വ വിദ്യാത്ഥി സംഘടന മധുരിക്കും ഓർമകൾ 1981-1985 ബാച്ച് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 4 ന് ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് വെബ്ബിനാർ നടക്കുക….

Read More

വോട്ടർപട്ടികയിൽ കടന്നുകൂടാൻ ശ്രമിച്ച് 3 അഫ്ഗാൻ പൗരന്മാർ; അന്വേഷണം

റാഞ്ചി ∙ ജാർഖണ്ഡിലെ വോട്ടർപട്ടികയിൽ കടന്നുകൂടാൻ 3 അഫ്ഗാനിസ്ഥാൻ പൗരന്മാർ ശ്രമിച്ചതായി കണ്ടെത്തി. ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ. ഇതേപ്പറ്റി ഈസ്റ്റ് സിങ്ഭൂം ജില്ലാ വരണാധികാരി രാജീവ് രഞ്ജന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം ആരംഭിച്ചു. ഇവർക്ക് ഇന്ത്യൻ പാസ്പോർട്ട് കിട്ടിയത് എങ്ങനെയെന്ന കാര്യവും അന്വേഷിക്കും. ജാർഖണ്ഡിൽ എസ്ഐആറിനെ തുടർന്ന് 43.61 ലക്ഷം പേരുകളാണ് ഒഴിവാക്കിയത്. 2.21 കോടി വോട്ടർമാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286…

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; യെല്ലോ മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 15 വരെ ഇതേ രീതിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

അഞ്ചാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; പരിശീലനം ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കൊവിഡ്. സപ്പോർട്ട് സ്റ്റാഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരിശീലന സെഷൻ ഉപേക്ഷിച്ചു. നേരത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവൽ ടെസ്റ്റ് നടന്നുകൊണ്ടിരിക്കെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കും കൊവിഡ് കണ്ടെത്തി. സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം…

Read More

മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്, ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് നൂറുകണക്കിന് പേർ, വിലാപയാത്ര സ്കൂളിലേക്ക്….

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് കൊണ്ടുപോയി. വഴിയിൽ പലയിടങ്ങളിലും ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിൽക്കുന്നത് നൂറുകണക്കിന് പേരാണ്. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പൊലീസ് വാഹനത്തിന്‍റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. പിന്നീട്…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

6 മാസം ബാക്കിയിരിക്കെ ചന്ദ്ര പടിയിറങ്ങി, ടാറ്റ ഗ്രൂപ്പിലെ തർക്കം പുതിയ വഴിക്ക്

  ടാറ്റ ഗ്രൂപ്പിലെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് എൻ.ചന്ദ്രശേഖർ. ഒൻപതു വർഷത്തോളമായി തുടരുന്ന പദവിയിൽ 6 മാസം ശേഷിക്കെയാണ് നിർണായക നീക്കം. നിലവിൽ 2027 ഫെബ്രുവരി വരെ അദ്ദേഹത്തിന് തുടരാം. അതിനുശേഷം തുടർ നിയമനം ആവശ്യപ്പെടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ടാറ്റ സൺസുമായി ബന്ധപ്പെട്ട അധികാര തർക്കങ്ങൾക്കിടെയാണ് രാജിയെന്നതും ശ്രദ്ധേയം. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ അടക്കമുള്ള ബിസിനസുകളുടെ മോശം പ്രകടനവും രാജിയിലേക്കു നയിച്ചതായാണ് വിലയിരുത്തൽ. ഓഗസ്റ്റ് 18ന് ടാറ്റ സൺസിന്റെ…

Read More

വിജയപ്രതീക്ഷയില്‍ മുന്നണികള്‍, നിലമ്പൂര്‍ എങ്ങോട്ട് ചായും

കോരിച്ചൊരിയുന്ന മഴയത്തും ആവേശകരമായ പ്രചരണ പരിപാടികളാണ് നിലമ്പൂരില്‍ അരങ്ങേറിയത്. ഇരുപത്തിമൂന്ന് ദിവസത്തെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യമായത്. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം ബുധനാഴ്ച നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരില്‍ തമ്പടിച്ച് ഇടത് സ്ഥാനാർഥിക്കായി പ്രചരണം നടത്തി. യു ഡി എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും അടങ്ങുന്ന കോണ്‍ഗ്രസ്…

Read More