പോലീസ് മോന്‍സന്റെ വീട്ടില്‍ പോയത് സുഖ ചികിത്സക്കല്ല; എന്തിനൊക്കെ പോയെന്ന് അന്വേഷിക്കും: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: മോന്‍സന്റെ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷത്തെ നിയമസഭയില്‍ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സക്കല്ല. അദ്ദേഹവുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കെ സുധാകരന്‍ അടക്കമുള്ള ചികിത്സക്കായി മോന്‍സന്റെ വീട്ടില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതില്‍ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ എന്തിനൊക്കെയാണ്…
