Headlines

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും…

Read More

വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുളള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തും: കേന്ദ്ര വൈദ്യുതി മന്ത്രി

കേന്ദ്രസര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി കേന്ദ്രവൈദ്യുതിമന്ത്രി ആര്‍ കെ സിംഗ്. വൈദ്യുതി ഉല്‍പ്പാദനം, വിതരണം മുതലായവയ്ക്കായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കാണ് ഇന്ത്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ- ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ട്രോജന്‍ കുതിരകള്‍ക്ക് സമാനമായ ഫലമുണ്ടാക്കിയേക്കുമെന്ന സംശയത്താലാണ് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വൈദ്യുതമേഖലയെയാകെ പ്രതിസന്ധിയിലാക്കാന്‍ ചൈന നീക്കം നടത്താതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരോധനം. 2018-19 വര്‍ഷത്തില്‍ 71,000…

Read More

മികച്ച നായകനും പോരാളിയുമാണ് അദ്ദേഹം; എം എസ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്ത് വോൺ

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മഹേന്ദ്രസിംഗ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയ്ൻ വോൺ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ടൂർണമെന്റാണ് ഹൺഡ്രഡ് ക്രിക്കറ്റ്. 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്‌സുകളാണ് മത്സരത്തിനുണ്ടാകുക ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ്‌സ് എന്ന ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വോൺ. തന്റെ ടീമിൽ ചേരാനാണ് ധോണിയെ അദ്ദേഹം ക്ഷണിച്ചത്. അടുത്ത വർഷം ലണ്ടൻ സ്പിരിറ്റ്‌സിനായി ധോണിയെ കളിപ്പിക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. മികച്ച ക്രിക്കറ്ററാണ് എം എസ് ഡി. ഒന്നാം തരം പോരാളിയും…

Read More

അപേക്ഷകര്‍ക്ക് ഇനി സ്വയം റേഷൻകാർഡ് പ്രിന്റ് എടുക്കാം

അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…

Read More

നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു; പ്രധാനമന്ത്രി-മാര്‍പാപ്പ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്. മോദി മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്യത്തെ…

Read More

മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ്; ഒരു സ്ത്രീ അടക്കം ഏഴ് പേർ പിടിയിൽ

  മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ് കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേർ അറസ്റ്റിൽ. യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസീം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്, നസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് ഫസീല മിസ്ഡ് കോൾ വഴി കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപ്പെട്ടത്. അടുപ്പം വളർത്തിയെടുത്ത…

Read More

ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തി.

Read More

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്; പിഴവുണ്ടായിട്ടില്ല, വിശദീകരണവുമായി റെയിൽവേ

  സമൂസ വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ വീഡിയോയിൽ വിശദീകരണവുമായി വെസ്റ്റേൺ റെയിൽവേ. ലോക്കോ പൈലറ്റിൻ്റെ ഭാഗത്ത് പിഴവുണ്ടായിട്ടില്ല എന്ന് റെയിൽവേ PRO അറിയിച്ചു. അംഗീകൃത ഹാൾട്ടിനിടെയാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. സമൂസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും റെയിൽവേ അറിയിച്ചു. സമോസ വാങ്ങാൻ വേണ്ടി മാത്രം ആരും വണ്ടി നിർത്തിയിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. സിഗ്നൽ കാത്തു കിടന്നപ്പോൾ ഭക്ഷണം വാങ്ങിയതിനെ ആരോ മനപൂർവ്വം എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ…

Read More

കെ- റെയില്‍ പദ്ധതി സുതാര്യമല്ല, എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ- റെയില്‍ പദ്ധതിയെ യു.ഡി.എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണെന്നും കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍ പദ്ധതിവേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം, അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നഷ്ടപരിഹാരം 50,000 എന്നത്…

Read More