കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലിസ്…

Read More

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

  വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവതികള്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും ഉടന്‍ നല്‍കും. (more complaints against sindhu in vizhinjam suicide case)     പ്രതി സിന്ധുവിനെതിരെ കൂടുതല്‍ ആരോപണങ്ങളും പരാതികളും ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് സിന്ധുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനക്കിടെ വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും…

Read More

‘സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത്’; കത്തിൽ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ എസ്ഐടി

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എസ്ഐടി. മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും…

Read More

വയനാട് ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

  വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922 ആയി. 85344 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7259 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5772 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും – വിഡിയോ

  കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

ഒരിടവേളക്ക് ശേഷം അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 63,000ത്തിലധികം പേർക്ക് രോഗബാധ

അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം 63,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേർ മരിക്കുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ പ്രതിദിന വർധനവ് ഇന്ത്യയുടേതിനേക്കാൾ മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലായിരുന്നു. യുഎസിൽ ഇതിനോടകം 87 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.29 ലക്ഷം പേർ മരിച്ചു.   28 ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 17,000ത്തോളം പേരുടെ നില ഗുരുതരമാണ്….

Read More

സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ ജില്ലകളിലാണ് ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരിക. ഇപ്പോൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ഇനിയും വർധിച്ചാൽ ലോക്ക് ഡൗൺ കൂടി ആലോചിക്കേണ്ടി വരും ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കത്തിനും തടസ്സമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ ഇടപാടുകൾ ഓൺലൈനാക്കണം. രണ്ട്…

Read More

24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ്; 295 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,34,78,419 ആയി. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. 295 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 4,45,133 പേരാണ് മരിച്ചത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി നിലവിൽ 3,18,181 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

സ്ഥിതി ഗുരുതരം; രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കും, സാധ്യമായ ഏത് മാര്‍ഗവും സ്വീകരിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: ഗൗരവമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണം. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍…

Read More

ശബരിമല സ്വർണക്കൊള്ള: ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല; SIT അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’; മന്ത്രി കെ മുരളീധരൻ

  ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. എൽഡിഎഫിന്റെ സമയത്തുള്ള എല്ലാ ഭരണസമിതിയും അന്വേഷണത്തിന്റെ നിഴലിലാണ്. അവരവർ കട്ടതിന് മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തനിക്ക് കിട്ടിയ പരാതി പോലും എസ്ഐടിക്ക് കൈമാറുകയാണ് ചെയ്തതെന്നും അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.     എസ്ഐടി നൽകിയ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ലെ സ്വർണ്ണക്കൊള്ള…

Read More