രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി; എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറയണം

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്താണ് മാറ്റിവെക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടു. പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ശ്രമിക്കുകയാണ്. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട്…

Read More

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

  കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ഡൽഹി എയിംസിൽ ചികിൽസയിൽ കഴിയുകയാണ് യാദവ്. ജാർഖണ്ഡിലെ ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു. ദുംക കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ്…

Read More

ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്, സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്, LDFന് അനുകൂലമായ വിധി ഉണ്ടാകും; കെ എൻ ബാലഗോപാൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ LDF ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്. സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ഇത്രയും വലിയ പദ്ധതി തയ്യാറാക്കിയാണോ കോൺഗ്രസ്‌ കാര്യങ്ങൾ കാണുന്നത്. ഒളിവിൽ പോയവരും സപ്പോർട്ട് ചെയ്യുന്നവരും മിടുക്കരാണ് എന്നാണോ കരുതുന്നത്. സാമാന്യ മര്യാദ കോൺഗ്രസ്‌ കാണിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായി….

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. കേരളാ തീരത്ത് കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. മലപ്പുറത്ത് ചാലിയാർ, പുന്ന പുഴകളിൽ വെള്ളം കയറി. പോത്തുകല്ലിൽ…

Read More

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ

  കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം സ്വദേശിനിയെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. മൂന്നു പേരുടെയും കുടുംബം ഒരേ…

Read More

പബ്ജി കളിക്കുന്നതിനിടെ തർക്കം; മുംബൈയിൽ യുവാവിനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നു

പബ്ജി കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ മുംബൈ താനെയിൽ യുവാവ് കൊല്ലപ്പെട്ടു. മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. വർധക് നഗർ നിവാസി സാഹിൽ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ പ്രണവ് മാലി, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാകുകയും മദ്യലഹരിയിലായിരുന്ന പ്രതികൾ സാഹിലിനെ പിടിച്ചുവെച്ച് കുത്തി വീഴ്ത്തുകയുമായിരുന്നു. സാഹിലിന്റെ ദേഹത്ത് പത്തിലേറെ കുത്തുകൾ ഏറ്റിട്ടുണ്ട്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പ്രതികളും കൊല്ലപ്പെട്ട സാഹിലും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്.  …

Read More

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോയിലാണ് മത്സരം. (T20 World Cup 2026 India vs Pakistan match today)കളത്തിന് പുറത്തെ കളികളാല്‍ വീറും വാശിയുമേറിയ ഇന്ത്യ – പാകിസ്താന്‍ പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് പ്രേമദാസ സ്റ്റേഡിയത്തില്‍ കളമൊരുങ്ങുകയാണ്. ഏഷ്യാകപ്പില്‍ കൈകൊടുക്കാതെ, മുഖം കൊടുക്കാതെ കളിച്ചുതീര്‍ത്ത ടീമുകള്‍ ലോകകപ്പില്‍ മുഖാമുഖമെത്തുന്നത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വമ്പന്‍ അടിയ്ക്ക് ശേഷമാണ്. ആദ്യം ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ഐസിസി വടിയെടുത്തതോടെ…

Read More

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി

  ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്…

Read More

മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു

  വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉള്ള ദൗത്യം തുടരുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. പ്രദേശത്തിൻറെ ഭൂഘടന ദൗത്യം ശ്രമകരമാക്കുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രദേശത്തിന്റെ ഒരു ഭാഗം കുന്നും മറ്റൊരു ഭാഗം താഴ്‌വാരവുമാണ്. ഈ ഭൂപ്രകൃതിയിൽ മയക്കുവെടി വെക്കുക എന്നത് ഏറെ ശ്രമകരമാണ്. മാത്രവുമല്ല ഇവിടെ നിരവധി കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ പിടികൂടാനുള്ള കാട്ടാന ഏതാണെന്നത് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്.     കഴിഞ്ഞ ദിവസമാണ്…

Read More

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാനൊരുങ്ങി 11 ചാവേറുകള്‍; ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വധഭീഷണിയുമായി ചാവേറുകള്‍. 11 ചാവേറുകള്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്ന ഇമെയില്‍ സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ആരാധനാലയങ്ങളും രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങളും ആക്രമിക്കുമെന്ന ഭീകരരുടെ സന്ദേശം കുറച്ചുദിവസം മുമ്പാണ് സിആര്‍പിഎഫ് മുംബൈ ഹൈഡ് ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More