വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: ആഗസ്റ്റ് 27ന് ഇസ്രായേലിൽ നിന്ന്…

Read More

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള? 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നൽകി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നൽകി.20176ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വർണം വാങ്ങുന്ന നടപടി പൂർത്തിയാക്കിയത്….

Read More

‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കായി വോട്ടുകൾ മോഷ്ടിച്ചു; തെളിവുകളുടെ ആറ്റം ബോംബ് എന്റെ കയ്യിലുണ്ട്’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിൽ പങ്കാളിയാണെന്നതിന് തെളിവുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനത് പറയുന്നതെന്നും താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്നും നടപടികൾ രാജ്യദ്രോഹത്തിന് തുല്യമാണെന്നും താൻ വിരമിച്ചാലും ഉത്തരവാദിയെ വെറുതെ…

Read More

നിങ്ങൾ ഒരു അഭിഭാഷക അല്ലേ? രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം.നിങ്ങൾ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്താണ് എഴുതിയതെന്ന് ഞങ്ങൾ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി തിരിച്ചടിച്ചു….

Read More

നവീകരിച്ച മാനാഞ്ചിറ സ്‌ക്വയർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്‌സും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍,…

Read More

മാഹിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

മാഹി പൂഴിത്തലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസും തളിപറമ്പ്-അടിമാലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. കെ എസ് ആർ ടി സി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

Read More

‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത്

സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, തുടങ്ങി മുൻനിര താരങ്ങളും സംവിധായകരും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. എന്നാൽ അതേ പേരിൽ മുൻപ് ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു എന്നുള്ളതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ഒറ്റക്കൊമ്പൻ’. നടൻ മോഹൻലാൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

എസ് എൻ ഡി പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി; വെള്ളാപ്പള്ളിക്ക് തിരിച്ചടി

  എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി. യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക വിധി….

Read More

സിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; ടിഎംസിയിലേക്കോ?

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.രാജിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രതികുര്‍ റഹ്‌മാന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയും, പുറത്ത് പറയാനില്ലെന്നാണ് പ്രതികുര്‍ റഹ്‌മാന്റെ പ്രതികരണം. അതേ സമയം പ്രതികുര്‍ റഹ്‌മാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്…

Read More