Headlines

ജനിതകമാറ്റം സംഭവിച്ച കൊവിഡ് തമിഴ്‌നാട്ടിലും; സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍

ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്നെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കി ചികില്‍സ നല്‍കിയവരികയാണെന്നും സമ്പര്‍ക്ക പട്ടികയിലുള്ളവരെ നീരീക്ഷണത്തിലാണെന്നും തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ഡോ. ജെ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവിലെ പരിശോധനാ ഉപകരണങ്ങളിലും പരിശോധനാ പ്രോട്ടോക്കോളുകളിലും മാറ്റംവരുത്തരുതെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് 2,018 പേരാണ് മടങ്ങിവന്നത്. ഇതില്‍ 1,500 പേരില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇവരുമായി 16 പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും…

Read More

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കും

  ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂൺ 15ഓടെ സോഫ്റ്റ്വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ…

Read More

‘ഞാന്‍ ഭീകരവാദിയല്ല, പക്ഷേ എന്നെ പ്രകോപിപ്പിച്ചാല്‍…’; മുംബൈയില്‍ 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി; കുട്ടികളെ മോചിപ്പിച്ച് പൊലീസ്

മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പൊലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പൊലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും…

Read More