കേരളത്തിന്റെ വാനമ്പാടിക്കൊപ്പം ആദ്യമായി ഒരുമിച്ച് പാടുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; മാജിക് മഷ്റൂംസിലെ ആരാണേ ആരാണേ…ഗാനം നാളെ പുറത്തിറങ്ങും

പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസി’ൽ താനും കെ.എസ് ചിത്രയും ഒരുമിച്ച് പാടുന്ന ഗാനം പുറത്തിറങ്ങാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി. മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുന്ന ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 11.11നാണ് പുറത്തിറങ്ങുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’…

Read More

ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ പാഞ്ഞെത്തിയത് 15 സംസ്ഥാനങ്ങളില്‍; കോവിഡ് പ്രതിരോധത്തിന് റെയില്‍വേയുടെ പിന്തുണ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് തടസമില്ലാതെ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതുവരെ 15 സംസ്ഥാനങ്ങളിലേക്ക് 1,162 ടാങ്കറുകളിലായി 19,408 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്തത്. കേരളത്തിലെ എറണാകുളം (380 മെട്രിക് ടണ്‍) ഉള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 39 നഗരങ്ങളിലെയും പട്ടണങ്ങളിലെയും 41 സ്‌റ്റേഷനുകളില്‍ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്തു. 289 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ്…

Read More

ഒമിക്രോണ്‍: നാല്‍പത് വയസിനും അതിനു മുകളില്‍ പ്രായമുളളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുളളവര്‍ക്കും പ്രതിരോധ വാക്‌സിന്റെ ബൂസറ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം (ഐ.എന്‍.എസ്.എ.സി.ഒ.ജി.). കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ.സി.ഒ.ജി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഐ.എന്‍.എസ.എ.സി.ഒ.ജി.യുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്. ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് നല്‍കുക,…

Read More

തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തിൽ ഡി എം കെ – സിപിഐഎം തർക്കം തുടരുന്നു

തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി ഡി എം കെ – സിപിഐഎം തർക്കം തുടരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി വീണ്ടും ചർച്ച നടത്താൻ ഇന്ന് ചേർന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ മുന്നണി വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സി പി ഐ എം ആലോചിച്ചിരുന്നു.അഞ്ച് മണ്ഡലങ്ങളെന്ന തീരുമാനത്തിൽ ഡി എം കെ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ, രണ്ട് സിറ്റിങ്ങ് സീറ്റുകൾക്ക് പുറമെ പാർട്ടി ആവശ്യപ്പെടുന്ന ഒരു സീറ്റ്…

Read More

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

  പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലിൽ പിടിയിൽ. ആറ് പേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് നിലവിൽ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നതടക്കമുള്ള കാര്യങ്ങളാണ് ഈ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്. ആയിരത്തഞ്ഞൂറോളം പേരാണ് ഗ്രൂപ്പിലുള്ളത്.

Read More

വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ്‌ വേട്ട

  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

Read More