അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു∙ അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) ചേർന്ന് പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗാൾ സ്വദേശി കർണാടകയിൽ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നാവോപര സ്വദേശിയായ അസഫുൽ മാലിക്കാണ് (25) ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ജിഗാനി മേഖലയിൽ സംശയാസ്പദമായ രീതിയിലെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മാലിക്കിന്റെ ഭീകരബന്ധം പുറത്തായത്.ജിഗാനി ഇൻഡസ്ട്രിയൽ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 2025 മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയാണ് മാലിക്….

Read More

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട്…

Read More

ഇന്നും കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ വിമാനങ്ങൾ; ഇതുവരെ 321 സർവീസുകൾ റദ്ദാക്കി, ഡിജിസിഎ അന്വേഷണം തുടങ്ങി

ദില്ലി: പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡി​ഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. ദില്ലിയടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡി​ഗോ റദ്ദാക്കിയിരുന്നു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു. ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത് മറ്റ്…

Read More

‘ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം, ആത്യന്തിക വിജയം ഇറാന്റേതാകും’; ഇസ്രയേലിനെ വിമർശിച്ച് തുർക്കി

ഇസ്രയേലിനെ വിമർശിച്ച് തുർക്കി. യുഎസ് -ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും രജബ് തയ്യിബ് എർദോഗൻ പറഞ്ഞു. ഇസ്താംബൂളിൽ ഒഐസി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. ആത്യന്തിക വിജയം ഇറാന്റേതാകും. ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണം. പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ…

Read More