വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല

  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. മദ്യനയം UDF ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല. UDF അനുവദിച്ചാൽ പ്രഖ്യാപിച്ച നികുതിയിൽ വിൽക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് സർക്കാർ യു ടേൺ അടിക്കുന്നത്. ബന്ധു നിയമനത്തിലും പ്ലീഡർ നിയമനത്തിലും നേരത്തെ യൂ ടേൺ നടത്തിയിരുന്നു….

Read More

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ ഒരു കുടുംബാംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാൾ പറയുന്നത്. ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇവർ മൃതദേഹങ്ങളിൽ മുറിവുകളോ പരുക്കേറ്റതിന്റെ ലക്ഷണമോയില്ല. രാസവസ്തു കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Read More

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ 7. 30 ഓടെയാണ് ഗുരുതര പരുക്കുകളോടെ പ്രജീഷിനെ കണ്ടെത്തിയത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.ദുരൂഹത സംശയിച്ച് കുടുംബം പരാതി നൽകിയിരുന്നു.

Read More

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നു; യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് മുഖ്യമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ പിന്തുണ പോലുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. ജാഗ്രത പാലിക്കേണ്ട സമയത്ത് ഇത്തരം പ്രചാരണങ്ങൾ ശരിയല്ല. ജലദോഷം പോലുള്ള അസുഖമാണ് കൊവിഡെന്നാണ് ചിലർ പറഞ്ഞു പരത്തുന്നത്. രോഗപ്രതിരോധ ശേഷി ഉണ്ടാകണമെങ്കിൽ കൊറോണ ശരീരത്തിൽ പ്രവേശിക്കണമെന്നാണ് മറ്റ് ചിലർ ഫറയുന്നത്. കൊവിഡ് കുട്ടികൾക്ക് ദോഷമല്ലെന്നും മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ രോഗം ബാധിക്കില്ലെന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാകില്ല. ഒരിക്കൽ വന്ന് ഭേദപ്പെട്ടാൽ പിന്നെ രോഗം വരില്ല,…

Read More

‘മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ’; സൂചന നല്‍കി ഷിബു ബേബി ജോണ്‍

ചവറയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ മത്സരിക്കും. ആര്‍ എസ് പി മത്സരിക്കുന്ന സീറ്റുകള്‍ കൈമാറുന്നതില്‍ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.ആ സീറ്റ് വീണ്ടെടുക്കുക എന്നത് ആര്‍എസ്പിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി ഞങ്ങള്‍ കാണുന്നു. അതിന് ആവശ്യമായ നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളുമായി അവിടുത്തെ പാര്‍ട്ടി ഘടകങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ട്. അത് ഇനിയുള്ള ദിവസങ്ങളില്‍ ഊര്‍ജിതപ്പെടുത്തി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു….

Read More

‘ഞാന്‍ ഭീകരവാദിയല്ല, പക്ഷേ എന്നെ പ്രകോപിപ്പിച്ചാല്‍…’; മുംബൈയില്‍ 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി; കുട്ടികളെ മോചിപ്പിച്ച് പൊലീസ്

മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പൊലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പൊലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും…

Read More

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; കേരള പോലീസ്

  എസ്.എം.എസ് ആയോ ഈ മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണെന്ന വ്യാജേന ഒരു ഡോക്യുമെന്റ്, വീഡിയോ അല്ലെങ്കിൽ സോഫ്ട്‍വെയർ എന്നിവ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇ-മെയിൽ അയക്കും. ഇത്തരം മെയിലുകളിൽ മാൽവെയർ ഹാക്കർമാർ കടത്തി വിടുന്നു. ഇവ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വഴി…

Read More

ഹൈബി ഈഡനെ പോലീസ് കരണത്തടിച്ചിട്ടില്ല; മുഖത്ത് കൊണ്ടത് ചാനലിന്റെ ക്യാമറ ​​​​​​​

  പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ഹൈബി ഈഡന്റെ മുഖത്ത് ഡൽഹി പോലീസ് അടിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ വ്യക്തത. ഹൈബിയുടെ മുഖത്ത് മാധ്യമപ്രവർത്തകരുടെ ക്യാമറയാണ് വന്ന് തട്ടിയത്. മുഖത്തേറ്റ പ്രഹരം പോലീസ് തല്ലിയതല്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് സംഘർഷത്തിനിടെ മുഖം പൊത്തി ഹൈബി ഈഡൻ പിൻവാങ്ങിയതോടെയാണ് എംപിക്ക് കരണത്തടിയേറ്റുവെന്ന നിലയിൽ വാർത്തകൾ വന്നത്. കോൺഗ്രസ് സൈബർ പോരാളികൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ദൃശ്യങ്ങൾ പൂർണമായി വന്നതോടെയാണ് ക്യാമറയാണ് മുഖത്ത് വന്നിടിക്കുന്നതെന്ന് വ്യക്തമായത്. അതേസമയം, എംപിമാരായ ടി…

Read More

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമം

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽ പെട്ടിരിക്കുന്നത്. ജെ സിബി അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ഥലത്ത് നിർമാണം നടത്തരുതെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നിർദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിന് മുൻപും സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിർമാണമാണ്…

Read More

കൊവിഡ് രൂക്ഷമാകുന്നു: സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അവ്യക്തത; ഓൺലൈൻ ക്ലാസുകൾ തുടരും

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണയും അധ്യയന വർഷം മുടങ്ങിയേക്കും. ജൂണിൽ സ്‌കൂളുകൾ തുറക്കാനുള്ള സാധ്യത മങ്ങുകയാണ്. മെയ് മാസത്തിലെ രോഗ പകർച്ച കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം. പുതിയ അധ്യയന വർഷത്തിന്റെ ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെ നടത്തും സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംവരവ് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുകയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയേക്കില്ല. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കി ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ് പ്രധാന പരിഗണന…

Read More