Headlines

വയനാട്: കേന്ദ്ര വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020 ജനവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 118.59…

Read More

ശബരിമല വിഷയത്തിൽ അന്വേഷണം ശരിയായി നടക്കണം, അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങും; രാജീവ് ചന്ദ്രശേഖർ

ശബരിമല വിഷയത്തിൽ അന്വേഷണം ശരിയായി നടക്കണം, അല്ലെങ്കിൽ ബിജെപി പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണപ്പാളി വിവാദുമായി ബന്ധപ്പെട്ട് തെറ്റുകാർ ജയിലിൽ പോകുന്നത് വരെ പ്രതിഷേധം തുടരും. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല. സിബിഐ അന്വേഷണം വേണം. 30 വർഷത്തെ കാര്യങ്ങളിൽ കൃത്യമായി അന്വേഷണം നടക്കണം. അന്വേഷണം അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങും….

Read More

രാജ്യത്ത് 12 വയസ്സ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്നാരംഭിക്കും; ബൂസ്റ്റർ ഡോസും ഇന്ന് മുതൽ

രാജ്യത്ത് 12-14 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനും 60 വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസും ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് വാക്‌സിനേഷൻ. കോർബവാക്‌സ് വാക്‌സിനാണ് കുട്ടികളിൽ കുത്തിവെക്കുക കൊവിൻ ആപ്പിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. നിലവിൽ 15നും അതിന് മുകളിൽ പ്രായമുള്ളവർക്കുമായിരുന്നു വാക്‌സിൻ നൽകിയിരുന്നത്. മുതിർന്ന പൗരൻമാർക്ക് കരുതലെന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. നേരത്തെ മറ്റ് അസുഖങ്ങളുള്ളവർക്ക്…

Read More

കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ദിരാഗാന്ധി കോളജിലെ അവസാന വര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് രണ്ടാംമൈലിലെ മാധവന്റെ മകള്‍ മാനസ യാണ് കൊല്ലപ്പെട്ടത്.കണ്ണൂര്‍ തലശേരിസ്വദേശിയായ രാഖില്‍ ആണ് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയത്.മാനസയ വെടിവെച്ചതിനു ശേഷം രാഖിലും സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. വെടിയേറ്റ രണ്ടു പേരെയും ഉടന്‍ തന്നെ വീട്ടുടമയും നാട്ടുകാരും കോതമംഗലത്തെ സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇരുവരുടെയും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഉന്നത പോലീസ്…

Read More

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ12 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ…

Read More

‘സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു’; തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസ്

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആർ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി. പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട്…

Read More

‘മുഖ്യമന്ത്രി ആയിരുന്നു പ്രചാരണ നായകൻ, എം.വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’; എ.വിജയരാഘവൻ

ആർഎസ്എസുമായി ബന്ധപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ജനം എൽഡിഎഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരാമർശമുണ്ടായത്.ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിന്റെ എല്ലാം പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും എ വിജയ രാഘവൻ പറഞ്ഞു. കനത്ത പോളിംഗുണ്ടായത് നല്ല തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണ്. എൽഡിഎഫ് സർക്കാർ അനുകൂല സ്വീകാര്യത നിലമ്പൂരിൽ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ…

Read More

ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും. ഉത്തരവില്‍ നിയമ…

Read More

ആദ്യമായി മലയാളത്തിലും ചോദ്യങ്ങൾ; നീറ്റ് പരീക്ഷ ഇന്ന് നടക്കും

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. 11 മണി മുതൽ പ്രവേശനം അനുവദിക്കും. രാജ്യത്തെയും ഗൾഫിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്. ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങൾ…

Read More

മൈസൂർ കൂട്ടബലാത്സംഗം: പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാരെന്ന് കർണാടക ആഭ്യന്തര മന്ത്രി

  മൈസൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിനാണെന്നും രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നമെന്നുമായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു കോൺഗ്രസ് ആഭ്യന്തര മന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇവർ തന്നെയാണ് പ്രശ്‌നത്തിന് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വലിയ…

Read More