Headlines

ശരണ്യ ശശിക്ക് വിട ചൊല്ലി കേരളം; സംസ്‌കാരം ശാന്തികവാടത്തിൽ പൂർത്തിയായി

നടി ശരണ്യ ശശിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശരണ്യ മരിച്ചത് അർബുദ രോഗബാധിതയായിരുന്നു ശരണ്യ. 2012ലാണ് ഇവർക്ക് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയമാകേണ്ടി വന്നു. ഇതിനിടയിൽ കൊവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി തീർത്തും മോശമാകുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ.

Read More

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് പറഞ്ഞതിന് മാര്‍പാപ്പയ്ക്ക് നല്‍കി: ജെ ഡി വാന്‍സ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. മാധ്യമങ്ങളില്‍ വരുന്നതായിരിക്കില്ല വാസ്തവമെന്നും യാഥാര്‍ഥ്യം എന്നത് കുറച്ചുകൂടി സങ്കീര്‍ണമായിരിക്കുമെന്നും ജെ ഡി വാന്‍സ് പറഞ്ഞു. മാര്‍പാപ്പ എന്ന സ്ഥാനം ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാനം പോലെയല്ല. ധാര്‍മികമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും മാര്‍പാപ്പ നല്‍കുമ്പോള്‍ ആ ധാര്‍മിക പാഠങ്ങളെ ഈ സങ്കീര്‍ണമായ ലോകത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ എങ്ങനെ പ്രാബല്യത്തില്‍…

Read More

ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ് ജയിൽ മോചിതനായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവെയാണ് മോചനം. കൊല്ലം വിജിലൻസ് കോടതി ശങ്കരദാസിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ എസ് ഐ ടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും പുറത്തിറങ്ങി. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ…

Read More

ശബരിമലയിൽ വൻ കൊള്ള നടന്നു, പാളികൾ മാറിയെന്ന് സംശയിച്ച് ഹൈക്കോടതി

അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ മുമ്പാകെ സമർപ്പിച്ച…

Read More

Jobs In Dubai For Indian Freshers

Get ready to grab these Outstanding  opportunity that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying for Dubai Careers For Fresher Jobs In UAE. Undoubtedly, large numbers of applications are send on daily bases to all these…

Read More

പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂർ; ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ടോസ് നേടിയ ആർ സി ബി ആദ്യം ബാറ്റ് ചെയ്യും. പ്ലേ ഓഫ് ഉറപ്പിക്കുന്നതിനായാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ചെന്നൈ ടൂർണമെന്റിൽ പുറത്താകൽ ഉറപ്പാക്കി കഴിഞ്ഞു ഇന്ന് ജയിച്ചാൽ ആർ സി ബിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. നിലവിൽ 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർ സി ബി. 11 കളികളിൽ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ചെന്നൈ പോയിന്റ്…

Read More

കല്യാൺ സിൽക്സ് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : കല്യാൺ സിൽക്സ് സംഘടിപ്പിക്കുന്ന ‘ഓണ ക്കോടിക്കൊപ്പം രണ്ട് കോടിയും’ സമ്മാന പദ്ധതിയുടെ മൂന്നാംഘട്ട നറുക്കെടുപ്പ് തൊണ്ടയാട് ജംക് ഷനിലുള്ള കല്യാൺ സിൽക്സ് ആൻഡ് ഹൈപ്പർ മാർക്കറ്റ് ഷോറൂമിൽ എംഎൽഎമാരായ വി.കെ .ഫൈസൽ ബാബു, കെ.ജയന്ത്, വി.ടി.സുരജ്, വിദ്യ ബാലകൃഷ്ണൻ എന്നിവർ ചേർന്നു നടത്തി. കല്യാൺ സിൽക്സ് സിഇഒ സി.എസ്.അനിൽ കുമാർ, കോഴിക്കോട് റീജനൽ മാനേജർ പി.സുധീർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പും ബംപർ സമ്മാന മായ 25 ലക്ഷം രൂപയുടെ സ്വർ ണനാണയങ്ങൾക്ക്…

Read More

ഇന്ധന വില വർധന: സെസ് പിൻവലിക്കാൻ ആലോചന, ധനകാര്യ സെക്രട്ടറി വി ഡി സതീശനുമായി ചർച്ച നടത്തി

  സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ധനകാര്യ സെക്രട്ടറി കെ ആർ ജ്യോതിലാൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തി. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാൻ എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നു. പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്….

Read More

‘മരക്കാര്‍ തിയറ്ററില്‍ കാണേണ്ട സിനിമ’: ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് മോഹന്‍ലാല്‍

മരക്കാർ സിനിമയുടെ റിലീസ് അഘോഷമാക്കി ആരാധകർ. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. സിനിമ കാണാൻ തിയറ്ററില്‍ നടൻ മോഹൻലാലും കുടുംബവുമെത്തി. പുലർച്ചെ 12.30ന് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാള സിനിമയ്ക്ക് മരക്കാർ ഒരു നല്ല മാറ്റം ആകട്ടെയെന്ന് മോഹൻലാൽ പറഞ്ഞു- “തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍….

Read More

‘ഡോൺബാസ് പ്രദേശം വിട്ടുകിട്ടണമെന്ന് പുടിൻ’; റഷ്യ-യുക്രെയ്ൻ സമാധാന നീക്കങ്ങൾക്ക് തിരിച്ചടി

റഷ്യ-യുക്രെയ്ൻ സമാധാന നീക്കങ്ങൾക്ക് തിരിച്ചടി. യുക്രെയ്‌ന്റെ ഡോൺബാസ് പ്രദേശം വിട്ടുകിട്ടണമെന്ന നിലപാടിലുറച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.പ്രകോപിപ്പിച്ചാൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ്. സമാധാന ശ്രമങ്ങൾ അട്ടിമറിക്കാൻ യൂറോപ്പ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്നും പുടിൻ വിമർശിച്ചു. അതേസമയം രാജ്യത്ത് റഷ്യന്‍ അധിനിവേശം നടന്നിട്ട് നാല് വര്‍ഷത്തോട് അടുക്കുമ്പോള്‍ നാറ്റോ സഖ്യരാജ്യമാകാനുള്ള തങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹത്തെ തല്‍ക്കാലം ഉപേക്ഷിക്കാനൊരുങ്ങുകയാണ് യുക്രൈനും സെലന്‍സ്‌കിയും. യുദ്ധാനന്തരം യുക്രൈനിന്റെ സുരക്ഷ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉറപ്പുനല്‍കിയതിനാല്‍ നാറ്റോ അംഗത്വം നേടാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് യുക്രൈന്‍…

Read More