‘യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ വി.ഡി സതീശന് എന്താണ് പ്രശ്നം?’; മന്ത്രി സജി ചെറിയാൻ

ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചു.മറുപടി ലഭിച്ചത് വായിച്ചു. യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാൽ മതന്യൂനപക്ഷങ്ങൾ പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ തെറ്റിദ്ധരിക്കുന്നെന്നും സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ് എത്ര രൂപ ചെലവാക്കിയെന്നും ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും സജി ചെറിയാൻ ചോദിച്ചു. ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ?, ഒരു റോഡ്…

Read More

‘കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ശരിയായ ഉപയോഗവും ഇങ്ങനെ’; മാർഗ നിർദേശവുമായി ആരോഗ്യവകുപ്പ്

കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കിയതായി ആരോഗ്യ വകപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് പുറത്ത് ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരണമടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമതി റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകം ഗൈഡ് ലൈന്‍ പുറത്തിറക്കിയത്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുകള്‍, പൊതുജനങ്ങള്‍ എന്നിവർക്കായുള്ള സമഗ്ര മാര്‍ഗരേഖയാണ്…

Read More

ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

  ആലപ്പുഴ നെടുമുടിയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അമിത അളവിൽ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗാളിൽ നഴ്‌സായിരുന്ന യുവതിയും ഒപ്പം ജോലി ചെയ്തിരുന്ന യുവാവും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഒമ്പത് വർഷമായി ഭാര്യക്കൊപ്പം അകന്നുകഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം സഹോദരനുമൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതിയെ ഇടയ്ക്ക് വെച്ച് കാണാതാകുകയായിരുന്നു. തുടർന്നാണ് ഇവർ കാമുകന്റെ വീട്ടിലെത്തിയതും ഇവിടെ നിന്ന് അമിതമായ ഗുളികകൾ കഴിച്ച് ബോധരഹിതയായതും. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

53 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 93,337 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 53,08,014 ആയി ഉയർന്നു. 1247 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 85,619 ആയി ഉയർന്നു. 10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 42,08,432 പേർ രോഗമുക്തി നേടി. ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

Read More

സിനിമാ ഷൂട്ടിങിനിടെ നടന്റെ തോക്കില്‍നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

  വാഷിങ്ടണ്‍: സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ…

Read More

രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ?

സുൽത്താൻബത്തേരി: കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭാരത് മാല പദ്ധതിയിൽ ദേശീയപാത 766 പകരമായി മൈസൂർ- മലപ്പുറം പാതയെ എടുത്തു കാണിച്ചതോടെ സുൽത്താൻബത്തേരി രാത്രിയാത്ര നിരോധനം വുമായി ബന്ധപ്പെട്ട ദേശീയപാത 766 ന് വേണ്ടി നടത്തിവന്ന സമരം പാഴാകുമോ എന്ന ആശങ്കയിലാണ് ബത്തേരി കാർ. മൈസൂർ മലപ്പുറം പാതക്ക് എതിരെ അതിനിടയിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയും,നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽവേ ആൻഡ് നാഷണൽ ഹൈവേ കമ്മിറ്റിയും ,ബത്തേരിയിലെ വ്യാപാരി സമൂഹവും…

Read More

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

അവര്‍ കുറ്റം ഏറ്റ് പറഞ്ഞത്, അംഗീകരിക്കുകയും ക്ഷമിക്കുകയുമാണ്; പ്രതികരിച്ച് അതിക്രമത്തിനിരയായ യുവനടി

കൊച്ചി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരിയായ നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്. തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പോലിസിനും നടി നന്ദി പറഞ്ഞു. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോള്‍ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതിനൊപ്പം പ്രതികളുടെ കുടുംബം കടന്ന് പോകേണ്ടി വന്ന മാനസികാവസ്ഥ താന്‍ മനസ്സിലാക്കുകയാണെന്നും നടി പറഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു ഇയാൾ. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെയും താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ വെളിപ്പെടുത്തിയത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും…

Read More

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ആണ് സംഘം. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തേക്കും. പ്രാഥമിക കണ്ടെത്തലുകളിൽ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവർ ഉൾപ്പെടുന്നത് ആണ് സംഘം. സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ‌ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തേക്കും….

Read More