ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിക്കില്ല

ഐഎസ്എൽ ഫൈനലിൽ നാളെ ഹൈദരാബാദ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. നായകൻ അഡ്രിയാൻ ലൂണ നാളെ കളിച്ചേക്കില്ല. ലൂണക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നിലവിൽ മെഡിക്കൽ സംഘത്തിനൊപ്പമാണെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു കലാശപ്പോരിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകും. ആരാധകർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. ലൂണ മെഡിക്കൽ സംഘത്തിനൊപ്പമാണ്. അദ്ദേഹം ഫൈനൽ കളിച്ചേക്കില്ല. ഫൈനലിൽ ആരായിരിക്കും ക്യാപ്റ്റനെന്ന കാര്യം…

Read More

കോഴിക്കോട് ജില്ലയില്‍ 486 പേര്‍ക്ക് കോവിഡ്;രോഗമുക്തി 880

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 486 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 880 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍ – 1* ചാത്തമംഗലം – 1 • ഇതര…

Read More

ശബരിമല സ്വർണക്കൊള്ളയിൽ CPIM എന്ത് നടപടി എടുത്തു?, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചു: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ പാർട്ടി കൂടി ആലോചിച്ച് തീരുമാനിക്കും. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ CPIM എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ല. ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി…

Read More

വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി

റവന്യൂ ജീവനക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റതാണന്നും അല്ല ഹൃദയ സ്തംഭനമാന്നന്നും സംശയമുണ്ട്. നിരവിൽപ്പുഴ പറപ്പള്ളി കൃഷ്ണൻ നായരുടെ മകൻ  പി.ടി. കേശവൻ (48) ആണ് മരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആണ് . രാവിലെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സമീപത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടക്കുന്നുണ്ടന്ന് നാട്ടുകാർ പറഞ്ഞു. എന്നാലിത് ന്യൂട്രൽ ലൈൻ ആണന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. മൃതദേഹം മാനന്തവാടി വിൻസന്റ് ഗിരി ആശുപത്രിയിൽ . പോസ്റ്റ് മോർട്ടത്തിന്…

Read More

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 85,445 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂർ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂർ 391, കാസർഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി മുസ്ലീംലീഗ്, കൊച്ചിയിൽ T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും

കൊച്ചി കോർപറേഷനിലെ ലീഗ് – കോൺഗ്രസ്‌ തർക്കം പരിഹരിച്ചു. 1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി ലീഗ്. T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും. കുഞ്ഞാലിക്കുട്ടി – കോൺഗ്രസ്‌ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. കോർപറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായില്ല. എൽഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ തിരിച്ചു പിടിക്കാൻ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തന്നോടു പറഞ്ഞതെന്ന് ദീപ്തി മേരി വർഗീസ് ഇന്ന് വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍…

Read More

സ്വർണക്കടത്ത് കേസ് അട്ടമറിക്കുന്നു, ശിവസങ്കറിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ അപേക്ഷയുമായി ഇഡി

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിലിറങ്ങിയ ശേഷം സർക്കാർ സംവിധാനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഇ ഡി ആരോപിക്കുന്നു ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം…

Read More

എന്തടിസ്ഥാനത്തിലാണ് വാക്‌സിൻ വില നിശ്ചയിച്ചത്; കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീം കോടതി

  കൊവിഡ് വാക്‌സിന്റെ രാജ്യത്തെ വില നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നരേന്ദ്രമോദി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിവിധ വാക്‌സിൻ നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ…

Read More

കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

  സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ ആദ്യ ഗോൾ നേടി. 64ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബ്രസീലിനായി മൂന്നാം ഗോൾ നേടിയത് ബാർബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിൽ കൂടുതൽ തവണ വെനസ്വേലയുടെ ഗോൾ പോസ്റ്റിലേക്ക് ബ്രസീൽ താരങ്ങൾ ഷോട്ടുകൾ പായിച്ചെങ്കിലും മാർക്വിനോസിയുടെ ഗോൾ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ….

Read More