ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാൻ്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ…

Read More

പഠിപ്പിച്ച് തീരാതെ പാഠങ്ങൾ; സിലബസോ പരീക്ഷയ്ക്കുള്ള പാഠഭാഗമോ കുറച്ചേക്കും

തൃശ്ശൂർ:അധ്യയന വർഷത്തിന്റെ 40 ശതമാനം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ കുട്ടികൾക്ക് ഓൺലൈനിലൂടെ നൽകാനായ ക്ലാസുകളുടെ വിഷയം തിരിച്ചുള്ള എണ്ണം വളരെ കുറവ്. സ്‌കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ ഓരോ വിഷയത്തിനും 65 പീരിയഡുകൾ കിട്ടിയേനേ. എന്നാൽ ശരാശരി 20 ശതമാനം ക്ലാസുകളാണ് ഓരോ വിഷയത്തിനും ഓൺലൈനിലൂടെ കിട്ടിയിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ സ്‌കൂൾ തുറന്ന ശേഷം മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു തീരുമോ എന്നാണ് ആശങ്ക. സിലബസ് കുറയ്ക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാറ്റി ചിന്തിക്കേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ രംഗത്തു നിന്നുള്ള സൂചന….

Read More

100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, തിരുപ്പൂരിൽ യുവതി ആത്മഹത്യചെയ്തു

തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ…

Read More

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം; ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി. ഡോക്ടേഴ്‌സിന്റെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാനാണ് സെല്‍. ഡോക്ടേഴ്‌സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താനും സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങള്‍ക്കും ബുദ്ധിമുട്ട്…

Read More

രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വരാണസി തന്നെ, ‘വിവര ശേഖരണത്തിന് രാഹുലിന്‍റെ ടീം വാരാണസിയിൽ ക്യാമ്പ് ചെയ്തിരുന്നു’, സൂചന ആവർത്തിച്ച് യുപി ഘടകം

ദില്ലി: വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് മുതൽ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുൽ നടത്തുകയെന്ന വിലയിരുത്തലും സൂചനയുമാണ് ആദ്യം മുതലെ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന ഹൈഡ്രജൻ ബോംബ് ‘വരാണസി’ തന്നെയെന്ന സൂചന ആവർത്തിച്ച് കോൺഗ്രസ് ഉത്തർ പ്രദേശ് ഘടകം രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോൺഗ്രസ് യു പി പി…

Read More

ജീവിതം തീര്‍ന്നെന്നു കരുതി’; കടുവ ആക്രമിച്ചതിന്റെ നടുക്കം മാറാതെ ടാപ്പിങ് തൊഴിലാളി ഹുസൈന്‍

  പാലക്കാട്‌:കടുവ ആക്രമിച്ചതിന്റെ നടുക്കത്തില്‍ നിന്ന് ഇപ്പോഴും പാലക്കാട്ടെ ടാപ്പിങ് തൊഴിലാളിയായ ഹുസൈന്‍ മുക്തനായിട്ടില്ല. ശനിയാഴ്ച രാവിലെ റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനിടെയാണ് ഹുസൈനെ കടുവ ആക്രമിച്ചത്. ജോലിക്കിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പിന്തിരിഞ്ഞോടിയെങ്കിലും പിന്നാലെ ഓടിയ കടുവ ദേഹത്ത് ചാടി വീണ് ആക്രമിക്കുകയായിരുന്നു. ജീവിതം തീര്‍ന്നെന്നാണ് കരുതിയതെന്ന് ഹുസൈന്‍ പറഞ്ഞു. നിലത്തുവീണപ്പോള്‍ കയ്യിലുണ്ടായിരുന്ന ബക്കറ്റ് കടുവയുടെ നേരെ വീശി. അതിന്റെ കണ്ണിന് എന്തോ പറ്റിയെന്ന് സംശയുണ്ട്. ബക്കറ്റ് വീശിയപ്പോള്‍ അത് പിന്തിരിഞ്ഞുപോവുകയായിരുന്നു. പഞ്ചായത്ത് മെമ്പറും…

Read More

PMAY പദ്ധതി പ്രകാരം വീട് അനുവദിച്ചു, പക്ഷേ വനംവകുപ്പ് എന്‍ഒസി ലഭിക്കുന്നില്ല; ഇടുക്കിയില്‍ നിരാഹാര സമരവുമായി അര്‍ബുദ രോഗിയായ വീണാ ഷാജി

PMAY പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പില്‍ ആണ് വീണ ഷാജി നിരാഹാര സമരം നടത്തുന്നത്. വനംവകുപ്പിന്റെ എന്‍ഒസി ലഭിക്കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാത്തതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നു കാഞ്ചിയാര്‍ കോഴിമലയില്‍ 40 വര്‍ഷമായി സ്ഥിരതാമസക്കാരിയാണ് വീണ ഷാജി. വിധവയും ക്യാന്‍സര്‍ രോഗിയും നിര്‍ധനയുമായ വീണയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പി എം എ വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ഇവര്‍ സ്ഥിരതാമസകാരിയാണെന്ന്…

Read More

ഐശ്വര്യ കേരളയാത്രക്കിടെ ചെന്നിത്തലക്ക് സ്വീകരണം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ

ഐശ്വര്യ കേരളയാത്രക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ. എറണാകുളത്തെ ആറ് പോലീസുകാർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ എസ് ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ഐശ്വര്യ കേരളയാത്രക്കിടെ ജില്ലയിലെ നാല് പോലീസുകാരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത് പോലീസ് അസോസിയേഷൻ മുൻ…

Read More

മന്ത്രി എം ബി രാജേഷ് പങ്കെടുത്ത പരിപാടിയില്‍ കര്‍ഷക പ്രതിഷേധം; മുദ്രാവാക്യം മുഴക്കി കര്‍ഷകര്‍

പാലക്കാട് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത പരിപാടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. തൃത്താല കപ്പൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിങ്ങം ഒന്ന് കര്‍ഷകദിന പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്. കറുത്ത മാസ്‌ക് ധരിച്ച് പ്ലക് കാര്‍ഡും ഏന്തിയായിരുന്നു കര്‍ഷകര്‍ എത്തിയത്. കര്‍ഷകര്‍ സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു. മന്ത്രി പങ്കെടുത്ത വേദിയില്‍ കപ്പൂര്‍ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യവുമായി കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളെയും പ്രതിഷേധക്കാരെയും പൊലീസ് മാറ്റി. നെല്ല് കൊടുത്തു, ഇതുവരെ നെല്ലിന്റ പണം കിട്ടിയില്ല, നെല്‍…

Read More