Headlines

നടിയെ അക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി

നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി. കോടതി മാറ്റണമെന്നതില്‍ തീരുമാനമാകും വരെ വിചാരണ പാടില്ലെന്നായിരുന്നു ആവശ്യം.ആവശ്യം തളളിയത് പ്രത്യേക വിചാരണ കോടതി

Read More

വർക്കല ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്. പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക് വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ചെറിയ സഹായമെത്തിച്ചതൊഴിച്ചാൽ കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിപോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായി…

Read More

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ്…

Read More

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് അനുകൂലമാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയിലെ പോലീസ് റെയ്ഡ് സ്വാഭാവിക നടപടിയെന്ന്…

Read More

കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ മാറ്റം; തീരുമാനങ്ങൾ ഇങ്ങനെ

  തിരുവനന്തപുരം: വീക്ക്‌ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) 10 ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രം കടുത്ത നിയന്ത്രണമേർപ്പെടുത്തുമെന്ന് സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ എട്ടിന് മുകളിലുള്ളയിടങ്ങളിലാണ് കടുത്ത നിയന്ത്രണം. ഈ തീരുമാനത്തോടെ കൂടുതൽ വാർഡുകൾ തുറക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. തിയറ്ററുകളും തുറക്കില്ല. പ്രതിദിന രോഗികളുടെ എണ്ണവും ടി.പി.ആറും കുറഞ്ഞശേഷം തുറന്നാൽ മതിയെന്നാണ് ധാരണ. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയില്ല. എന്നാൽ സംസ്ഥാനത്തെ…

Read More

ഇന്ധന, പാചക വാതക വില വർധനവിനെതിരെ ജൂലൈ പത്തിന് യുഡിഎഫിന്റെ കുടുംബ സത്യാഗ്രഹം

ഇന്ധന, പാചകവാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം ജൂലൈ പത്തിന്. രാവിലെ 10 മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യാഗ്രഹം. കേരളത്തിലും തുടർച്ചയായ വിലവർധനവിനെ തുടർന്ന് പെട്രോൾ വില 101 ൽ എത്തി നിൽക്കുകയാണ് പാചകവാതകത്തിന് ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. പെട്രോളിന്റെ ഉത്പന്ന വില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളാണ്

Read More

വയനാട് ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ് ;387 പേര്‍ക്ക് രോഗമുക്തി ,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.07

  വയനാട് ജില്ലയില്‍ ഇന്ന് (24.07.21) 526 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 387 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.07 ആണ്. 523 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73584 ആയി. 68303 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4450 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3251 പേര്‍ വീടുകളിലാണ്…

Read More

‘ഫോർ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ, പി പി കുഞ്ഞികൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോർ സ്റ്റോറി’ എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം വൈ എം സി എ ഹാളിൽ നടന്നു.പ്രശസ്തസംവിധായകരായ എം പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും അപേക്ഷയിൽ അർജുൻ ആയങ്കി പറയുന്നു. തനിക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈസാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Read More

‘സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണം; സുരക്ഷാ ഓഡിറ്റ് നടത്തണം’; കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കാൻ അഞ്ച് കർമ പദ്ധതികൾ നടപ്പിലാക്കണമെന്ന് നിർദേശം നൽകി. രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഇടപെടൽ. സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, എമർജൻസി എക്സിക്റ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം….

Read More