Headlines

ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനി രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന രാധാമണി തെറിച്ചു വീഴുകയുമായിരുന്നു. തലയ്ക്കു ക്ഷതമേറ്റാണ് മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയിൽ കുടുംബാംഗമാണ് രാധാമണി. മക്കൾ: അഞ്ജന എസ്….

Read More

സ്വർണപ്പാളി വിവാദം നിയമസസഭയിൽ ആളിക്കത്തിച്ച് പ്രതിപക്ഷം; സഭ നിർത്തിവെച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. ശബരിമലയിൽ കിലോ കണക്കിന് സ്വർണം സർക്കാർ അപഹരിച്ചിരിക്കുകയാണ്. ഈ വിഷയം തങ്ങൾക്ക് സഭയിൽ ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും ദേവസ്വം ബോർഡ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് മുൻകൂട്ടി അനുമതി തേടുകപോലും ചെയ്യാതെയാണ് സഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി…

Read More

കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിനു സമീപം ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്തഫയുടെ (മുത്തു) മകന്‍ മുബശിര്‍ (18) ആണ് മരിച്ചത്. പത്രവിതരണം നടത്തുന്ന മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളില്‍ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ വന്ന കാര്‍ സൈക്കിളിന്റെ പിറകിലിടിച്ചാണ് അപകടം. ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ ഫുട്‌ബോള്‍ ക്യാംപിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും…

Read More

തിരുവനന്തപുരം ഇക്കുറി തിലകമണിയും, ജനങ്ങളുടെ ചിന്താഗതി മാറി, അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും…

Read More

മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്

മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത് സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു… വടുവചാൽ മേലെ വെള്ളേരി സുധാകരൻറെ മകനാണ് സുമേഷ് ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽ സിലെ ജീവനക്കാരനായിരുന്നു സുമേഷ്.

Read More

സമനിലക്കായി പൊരുതി ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് വിജയം നാല് വിക്കറ്റ് അകലെ

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 468 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 49 ഓവർ കൂടി പ്രതിരോധിച്ച് നിന്നാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാം. അതേസമയം നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഓസ്‌ട്രേലിയക്ക് വിജയം സ്വന്തമാക്കാം 160 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 40 റൺസുമായി ക്രിസ് വോക്‌സും 21 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ. റോറി ബേൺസ് 34…

Read More

Emirates Flight Catering Careers 2022 In Dubai Latest Advertisement

On today’s date, you are going to be offered an amazing opportunity for Emirates Flight Catering Careers. Emirates Flight Catering is the largest Catering Service Provider since 2003 and provides its service to all airlines which are based at Dubai Airport. Today it has announced multiple aviation jobs for experienced professionals for the following positions seen below that need…

Read More

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

  വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും…

Read More

തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. നെയ്യാർ ഡാം ആഴങ്കൽ സ്വദേശി അച്ചു(20), ശ്രീജിത്ത്(19)എന്നിവരാണ് മരിച്ചത്. ഷൊർലകോട് റോഡിൽ വെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചു മരിച്ചു. ശ്രീജിത്തിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൽ അനധികൃതമായി തടികൾ തടി മില്ലുടമകൾ ഇട്ടിരിക്കുകയാണെന്നും ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

Read More

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരക്കുർബാനകളോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാതിര കുർബാനകൾ നടന്നത്. ഇതിന് മുന്നോടിയായി ക്രിസ്തുദേവന്റെ തിരുപ്പിറവി വിളംബരവുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി. വീടുകളിൽ പുൽക്കൂട് ഒരുക്കിയും വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുകയാണ് കാക്കനാട് മണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന പാതിര കുർബാനക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം സെന്റ് മേരീസ് കത്ത്രീഡലിൽ നടന്ന ചടങ്ങുകൾക്ക് കർദിനാൾ…

Read More