Headlines

‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത് കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്, 14 മരണം; 4156 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

  റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍…

Read More

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 43,70,129 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1115 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 73,890 ആയി ഉയർന്നു. 8,97,394 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,98,844 പേർ രോഗമുക്തി നേടി. 77.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ…

Read More

ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; NIA അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എം പി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവരാവകാശ…

Read More

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

രാജസ്ഥാനിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതം. റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സംഭവം നടന്നുടനെ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കെട്ടിടം തകർന്നു വീണപ്പോൾ റെസ്റ്റോറന്റിൽ നിരവധിപേരും ജീവനക്കാരും ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരമെന്ന് പോലീസും പറയുന്നുണ്ട്.”നടന്നത് വലിയ അപകടമാണ്. ഇതുവരെ രണ്ട് മരണങ്ങൾ ഉണ്ടായതായും ഒമ്പത് പേരെ ആശുപത്രിയിൽ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുഹമ്മദ് സിറാജിനും കെ എൽ രാഹുലിനും വൻ കുതിപ്പ്

  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ വൻ വിജയത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. മുഹമ്മദ് സിറാജ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38ാം റാങ്കിലേക്ക് കയറി. കഴിഞ്ഞ ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോർഡ്‌സ് ടെസ്റ്റിൽ രണ്ടിന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റുകൾ സിറാജ് വീഴ്ത്തിയിരുന്നു. ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ആദ്യ പത്തിലേക്ക് കയറിയ ബുമ്ര രണ്ടാം ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം താഴേക്ക്…

Read More

ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തില്ല. അതിക്രമം…

Read More