ശക്തമായ മഴ തുടരും; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത മുന്നറിയപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക്‌ തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ട വ്യാഴം: തൃശ്ശൂർ, കാസർകോട്. വെള്ളി:…

Read More

15 കാരന്റെ ആക്രമണം; വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്

  കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് സമീപം 15 കാരന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയില്‍ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന്…

Read More

ആദ്യ തരംഗത്തിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ;അറിയണം ഈ ലക്ഷണങ്ങൾ

  ആദ്യ തരംഗത്തിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മുതിർന്നവരിൽ നിന്നു വ്യത്യസ്തമാകാം കുട്ടികളിലെ കോവിഡ് ലക്ഷണങ്ങളെന്നും ചിലരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് അണുബാധയാകാം ഉണ്ടാകുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. തലവേദന, പനി, ചുമ,ജലദോഷം പോലുള്ള സാധാരണ ലക്ഷണങ്ങൾക്കു പുറമേ കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഉണ്ടാകുന്ന ചില സങ്കീർണതകൾ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനം മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (MIS-C) ആണ്. കുട്ടികളുടെ ജീവൻ വരെ അപകടത്തിലാക്കുന്ന…

Read More

പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

എറണാകുളം പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയത്.

Read More

സിപിഐ മന്ത്രിമാരിൽ വീണ്ടും മത്സരിക്കുക ഇ ചന്ദ്രശേഖരൻ മാത്രം; സുനിൽകുമാറും രാജുവും ഇത്തവണയുണ്ടാകില്ല

മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല 17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന…

Read More

‘യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു.കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ച് സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ്…

Read More

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്.പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു. കരാറുകാരിൽനിന്ന് കമീഷൻ ഇനത്തിൽ പണംപറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവർത്തികളിൽ യഥാവിധി…

Read More

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ

കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം: മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയുമാണ് ലഭിക്കുക.2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി…

Read More

‘ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്ന രാഷ്ട്രീയം’; മുസ്ലിം ലീഗിനെതിരെ പി സരിന്‍

മുസ്ലിം ലീഗിനെതിരെ വിവാദപ്രസ്താവനയുമായി സിപിഐഎം നേതാവ് ഡോക്ടര്‍ പി സരിന്‍. ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുകയാണ് ലീഗുകാര്‍ എന്നാണ് പരാമര്‍ശം. സിപിഐഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം. ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക്…

Read More

കേരളത്തിലെ ബിജെപിയിൽ സമഗ്ര മാറ്റം വേണം; നേതൃത്വം ഒന്നാകെ മാറണമെന്നും സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്

  കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റത്തിന് നിർദേശവുമായി സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. നിലവിലെ നേതൃത്വം ഒന്നാകെ രാജിവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ നിർദേശത്തിൽ പറയുന്നത്. കാമരാജ് പദ്ധതി കേരളാ ബിജെപിയിലും നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്ക് തോൽവിയിൽ ഉത്തരവാദിത്വമുണ്ട്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ വ്യാപക അഴിമതിയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More