ആരോപണം അടിസ്ഥാന രഹിതം, ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി; രാഹുലിന്റെ അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും.മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു. രാഹുൽ DGP…

Read More

കോവിഡ് വാക്‌സിന്‍ വിതരണം:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം. കേസുകള്‍ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും. ഓക്‌സ്ഫഡ്‌ വാക്‌സിന് യു.കെ. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കുമെന്നും നീതി ആയോഗ് അംഗം വിനോദ് പോള്‍ പറഞ്ഞു. ഇന്ത്യയുടെ…

Read More

സ്വർണമോഷണം; സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും

നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല. അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ…

Read More

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിൻ്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചുള്ള അകറ്റാൻ പ്രമേയം കൊണ്ടുവരുമ്പോൾ കൊട്ടേഷൻ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷൻ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം…

Read More

ഇന്ത്യൻ കൊവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ…

Read More

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ..?

  സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം? എന്നീ സംശയങ്ങള്‍ എല്ലാവരിലുമുണ്ടാകാം. എന്നാല്‍, എല്ലാ സംശയങ്ങള്‍ക്കും ഉത്തരമിതാ.. കൊവിഡ് മൂലം മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍…

Read More

എറണാകുളത്ത് പിടിയിലായ അൽ ഖ്വയ്ദ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്

എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ അൽ ഖ്വയ്ദ പ്രവർത്തകരായ മൂന്ന് ബംഗാൾ സ്വദേശികളെക്കുറിച്ച് കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരിൽ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണ്. മറ്റ് രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത്. കേരളാ പോലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എൻഐഎ സംഘം ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ വാർത്തയായതോടെയാണ് പോലീസും ഇക്കാര്യം അറിഞ്ഞത്. ഇന്നലെ അർധരാത്രി രണ്ട് മണിയോടെയാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്. മൊഷറഫ് ഹുസൈനെ…

Read More

പി.എം ശ്രീ പൊളിഞ്ഞ് പാളീസായപ്പോൾ അടുത്ത തട്ടിപ്പുമായി മുഖ്യൻ രംഗത്ത് വന്നിട്ടുണ്ട്, കുഴിയിലേക്ക് കാലെടുത്ത് വെച്ച് നിൽക്കുന്ന സർക്കാരാണ് ഇടത് ഭരണകൂടം: പി കെ ഫിറോസ്

സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മൂന്നാം ടേമെന്ന മോഹത്തിനായി ആർ.എസ്.എസ്സുമായി ധാരണയുണ്ടാക്കി ആരുമറിയാതെ പി.എം ശ്രീയിൽ ഒപ്പ് വെച്ചത് പൊളിഞ്ഞ് പാളീസായപ്പോൾ അടുത്ത തട്ടിപ്പുമായി രംഗത്ത് വന്നിട്ടുണ്ട് കേരള മുഖ്യൻ. പെൻഷൻ തുക കൂട്ടുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കുമൊക്കെ വാരിക്കോരി കൊടുക്കുമെന്നൊക്കെയാണ് തള്ളി മറിച്ചിരിക്കുന്നതെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ഒമ്പതരക്കൊല്ലം ഭരിച്ചിട്ട് ഓർക്കാത്ത കേരള ജനതയെയാണ് ഭരണത്തിൻ്റെ അവസാന നാളിൽ വന്ന് വാഗ്‌ദാനം നൽകി…

Read More

തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്ക്

തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റു വെള്ളിയാഴ്ച വൈകുന്നരമാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ആശുപത്രികളിലെത്തിച്ചത്.

Read More

എൻഡോസൾഫാൻ ദുരന്തമുഖത്തിന്റെ വ്യാപ്തി ലോകത്തെ അറിയിച്ച വി എസ്

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ പഴയ സമര പോരാട്ടങ്ങൾ ഓർക്കുകയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ജനത. ആരാരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത എൻഡോസൾഫാൻ ദുരിതബാധിതരുടെ ഇടയിലേക്ക് വി എസ് എത്തിയത് മുതലാണ് ആ മനുഷ്യർ ജനിച്ച മണ്ണിൽ കാലൂന്നി നിൽക്കാൻ തുടങ്ങിയത്. കാസർഗോഡ് കളക്ടറേറ്റ് മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ ആ സമര പോരാട്ടം നീണ്ടു. ഒരുപക്ഷേ വിഎസ് ഇല്ലായിരുന്നുവെങ്കിൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തമുഖത്തിന്റെ വ്യാപ്തി ലോകത്തിനറിയില്ലായിരുന്നു. എൻഡോസൾഫാൻ സമര നേതാക്കളുടെ വാക്കുകളിൽ ഉണ്ട് വിഎസ് എന്ന…

Read More