Headlines

പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

  പിറന്നാൾ ആഘോഷിച്ചില്ലെന്ന കാരണത്തെ ചൊല്ലി ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡിഎംകെ വക്താവ് തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയ(35)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാൾ. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്ന് നാദിയ ആവശ്യപ്പെടുകയായിരുന്നു എന്നാൽ കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ആഘോഷം വേണ്ടെന്ന നിലപാടായിരുന്നു പ്രസന്നക്ക്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ നാദിയ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാദിയയെ മരിച്ച നിലയിൽ കണ്ടത്.

Read More

വയനാട്ടിൽ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313…

Read More

‘തൊഴിലുറപ്പ് പദ്ധതി; ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയത്, BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു’; എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ്. BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു വന്നു. അതാണ് 12 മണിയ്ക്ക് പാർലമെൻ്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിത്. തൊഴിലുറപ്പ് പദ്ധതി, 40 ശതമാനം സംസ്ഥാനത്തിൻ്റെ തലയിൽ വച്ചു. 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുന്നത്. വ്യവസ്ഥയും, തീരുമാനങ്ങളും കേന്ദ്രം എടുക്കും. പണം സംസ്ഥാനം നൽകണം. സംസ്ഥാന അവകാശങ്ങളിൽ മേലുള്ള കടന്ന് കയറ്റം…

Read More

തിരുവനന്തപുരത്ത് ഒരാൾ വെട്ടേറ്റ് മരിച്ചു; സുഹൃത്ത് ഒളിവിൽ

തിരുവനന്തപുരത്ത് 57കാരൻ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പോത്തൻകോട് വെച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ രക്തം വാർന്ന് കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത് പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വാക്കുതർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് മൊഴി അനിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ്…

Read More

Best Mobile App To Find Vehicle Details In India

This Mobile Application is a one-stop solution and a must-have app for most of your RTO, vehicle information and automobile-based needs. Vehicle Registration Details How to find vehicle owner information? Just enter vehicle number to get over a dozen vehicle registration details including real owner name, age, registration date, insurance expiry, etc. Challan Details Get…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ആയിരുന്ന ഡോക്ടർ എ ജെ ഷഹനയുടെ ആത്മഹത്യ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം സലാഹുദ്ദീനെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമാണ് എം സലാഹുദ്ദീൻ. മലയിൻകീഴ് ഇരട്ടക്കൊലക്കേസിലെ പ്രത്യേക പ്രോസിക്യൂട്ടറായ സലാഹുദ്ദീൻ അമ്പലമുക്ക് വിനീത കൊലക്കേസിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ആയിരുന്ന ഷഹ്ന ആത്മഹത്യ…

Read More

രാഹുല്‍ ഗാന്ധി വയനാട്ടിലെ കവളപ്പാറ ദുരന്തത്തിലെ ഇരകളായ സഹോദരിമാര്‍ക്ക് വീട് കൈമാറി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബുധനാഴ്ച മടങ്ങും

വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡല പര്യടനത്തിനായി വീണ്ടും കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നേരെ മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തു കൊണ്ടാണ് ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമിട്ടത്. യോഗത്തിന് പിന്നാലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകളായ സഹോദരിമാര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ…

Read More

വയനാട് കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി ആണ് ഇയാൾ.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്

Read More

മാസ്ക് ധരിച്ച് സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ? ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം

കൽപറ്റ ∙ തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ചു ജില്ലയിൽ കവർച്ചാസംഘം സജീവം. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ടാണു മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചയ്ക്കായി തസ്കരസംഘം രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ പരാതികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളും ഓണക്കാല കച്ചവടകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു മാലപൊട്ടിക്കൽ സംഘം ഇറങ്ങാനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നത്. തിരക്കേറിയ…

Read More

അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള – 2021 സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള _ 2021 സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ക്ലാസ് ടീച്ചർ നിഷ എംപി അധ്യക്ഷത വഹിച്ചു. സ്കൂൾ റിട്ട: അധ്യാപിക മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എൻ എം വർക്കി മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമത്തുൽ മുബഷിറ , അനാമിക,ഐലിൻ , ഏബൽ പ്രസംഗിച്ചു സർഗ വേളയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ…

Read More