നെന്മേനി മാടക്കരയിലെ 16-ാം വാർഡ് കണ്ടയ്ൻമെൻ്റ് സോണാക്കി

  സുൽത്താൻബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് വാർഡ് 16 – ൽ കുളിപ്പുര കോളനി ഒഴികെയുള്ള മറ്റെല്ലാ പ്രദേശവും, വാർഡ് 13-ൽ പുളിഞ്ചാൽ ജംഗ്ഷൻ മുതൽ ജനശ്രീ ജംഗ്ഷൻ വരെ റോഡിൻറെ ഇരുഭാഗവും ,വാർഡ് മൂന്നിലെ മാനിവയൽ ഗ്രന്ഥശാല മുതൽ കുന്താണി കുരിശു ജംഗ്ഷൻ വരെയും, കുന്താണി മലങ്കര റോഡിൽ കുന്താണി മുതൽ വാഴ ക്കണ്ടി ജലനിധി പമ്പ് ഹൗസ് വരെയും, വാഴ കണ്ടി താ നിപ്പുര പുലച്ചിമൂല കോളനികൾ ഉൾപ്പെടെയുള്ള പ്രദേശവും മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി ജില്ലാ…

Read More

ശബരിമലയ്ക്കു പോകാൻ യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധം കടുത്തതോടെ മടങ്ങി

  ചെങ്ങന്നൂർ: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന കാലത്ത് ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിൻമാർഗമാണ് തമിഴ്നാടു സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കു പോകണമെന്ന ആവശ്യത്തോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽക്കയറി. പിന്നീട്, തീർഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങുകയായിരുന്നു. ചെങ്ങന്നൂർ പോലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പോലീസ് കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിലെത്തിച്ചു. തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയതായി ദൃക്‌സാക്ഷികൾ…

Read More

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ്…

Read More

കണ്ണൂര്‍ ഇരിട്ടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് എടക്കാനം മേഖലയില്‍ കാക്കകളില്‍

കണ്ണൂരില്‍ ഇരിട്ടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടക്കാനം മേഖലയില്‍ കാക്കകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പ്രദേശത്ത് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇരിട്ടി നഗരസഭയിലെ എടക്കാനത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കാക്കകള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കണ്ണൂര്‍ റീജ്യനല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധന ഫലം ജില്ലാ കലക്ടര്‍ക്ക് കൈമാറി. എടക്കാനം മേഖലയില്‍ കാക്കകളില്‍ വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തു പക്ഷികളിലേക്ക് രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ്…

Read More

ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

വിവാഹം കഴിക്കാനായി ഗോവയിലെത്തി, പിന്നാലെ തർക്കം; 22കാരിയെ കഴുത്തറുത്ത് കൊന്ന് ആൺ‌സുഹൃത്ത്

ഗോവയിൽ 22കാരിയെ കഴുത്തറുത്ത് കൊന്ന കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ സഞ്ജയ് എന്ന 22 കാരനാണ് പിടിയിലായത്. വിവാഹം കഴിക്കാനായി ഗോവയിലെത്തിയ ശേഷം ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ദക്ഷിണ ഗോവയിലെ പ്രതാപ് നഗറിലെ ഒരു വനഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രത്തിൽ നിന്ന് ലഭിച്ച ബസ് ടിക്കറ്റാണ് പോലീസിന് സൂചനകൾ നൽകിയത്. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ബംഗളൂരു സ്വദേശി റോഷ്നി ആണെന്ന് തിരിച്ചറിഞ്ഞു. അഞ്ചുവർഷമായി സഞ്ജയ് എന്നയാളുമായി ഇവർ…

Read More

കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; കൊവിഷീൽഡ് മതി

ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്‌സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ കൊവാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും ഡോക്ടർമാർ പറയുന്നു കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രിയാണിത്. ഡോക്ടർമാർ തന്നെ കൊവാക്‌സിനെതിരായ നിലപാട് സ്വീകരിക്കുന്നത് വാക്‌സിൻ വിതരണ യജ്ഞത്തിൽ കേന്ദ്രത്തിന് തിരിച്ചടിയാണ്. കൊവിഷീൽഡ് നൽകണമെന്നാണ് ഇവരുടെ ആവശ്യം കൊവാക്‌സിൻ സ്വീകരിച്ച് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്ക് ആയിരിക്കുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നവർ ഇത്രത്തിൽ ഒരു സമ്മതപത്രം ഒപ്പിട്ട്…

Read More

ഒമിക്രോൺ; ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു. അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17…

Read More

വ്യാജരേഖ ചമച്ചത് ആന്റണി രാജു; കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് തൊണ്ടിമുതൽ വാങ്ങി, വിധിപ്പകർപ്പ്

തൊണ്ടിമുതൽ കേസിലെ വിധി പകർപ്പിൽ ഗുരുതര പരാമർശങ്ങളുമായി കോടതി. പ്രതികളുടേത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതൽ വാങ്ങി. വിധി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.വ്യാജരേഖ ചമച്ചത് ആന്റണി രാജു തന്നെയാണ്. കെ എസ് ജോസ് തൊണ്ടിമുതൽ കൈമാറിയത് കോടതി ഉത്തരവില്ലാതെയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കാൻ ആന്റണി രാജു കൃത്രിമം നടത്തി. കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടവരെന്നും കോടതി. പ്രതികളുടെ പ്രവർത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂർവ്വം…

Read More

പരശുറാം, ഏറനാട് എക്‌സ്പ്രസുകളിൽ നവംബർ 25 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

  ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല 22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ 16649-…

Read More